ആര് പറയുന്നത് വിശ്വസിക്കണം... കേസന്വേഷണം സിബിഐക്ക് വിടുമോ?

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിവസം തോറും വഴിത്തിരിവിലേക്ക് പോകുന്നു. അതിനിടെ ചലച്ചിത്ര താരം ദിലീപിനെ ഭീഷണിപ്പെടുത്തി കത്തയച്ചെന്ന കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. പള്‍സര്‍ സുനിയുടെ സഹതടവുകാരായിരുന്ന ഇടപ്പള്ളി സ്വദേശിയായ വിഷ്ണു, പത്തനംതിട്ട സ്വദേശിയായ സനല്‍ എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് രാത്രി വൈകി രേഖപ്പെടുത്തി. തുടര്‍ന്ന് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജയിലിനുള്ളില്‍വച്ച് പള്‍സര്‍ സുനിയുമായി ഗൂഢാലോചന നടത്തി, സുനിയെ സഹായിച്ചു എന്നീ കുറ്റങ്ങളാണു ചുമത്തിയത്. അതേസമയം, ദിലീപിനെതിരായ ബ്ലാക്‌മെയിലിങ് പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല.
പള്‍സര്‍ സുനി ദിലീപിനായെഴുതിയതെന്നു കരുതുന്ന ഒരു കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിലെ കയ്യക്ഷരം സുനിയുടേതല്ലെന്ന് പരിശോധനയില്‍ വ്യക്തമാകുകയും ചെയ്തിരുന്നു. ദിലീപേട്ടാ എന്ന അഭിസംബോധനയോടെ ആരംഭിക്കുന്ന കത്താണ് പുറത്തായത്. ജയിലില്‍വച്ച് താന്‍ എഴുതുന്ന ഈ കത്ത്, വളരെ ബുദ്ധിമുട്ടിയാണ് കൊടുത്തുവിടുന്നതെന്ന വിശദീകരണം മുഖവുരയിലുണ്ട്. ഇതുമായി വരുന്ന വ്യക്തിക്ക് കേസുമായി ബന്ധമില്ലെന്നും കത്തില്‍ പറയുന്നു. കേസില്‍ പെട്ടതോടെ എന്റെ ജീവിതം തന്നെ പോയ അവസ്ഥയിലാണ്. എന്റെ കാര്യം നോക്കേണ്ട കാര്യമില്ല. പക്ഷേ എന്നെ വിശ്വസിച്ച് കൂടെ നിന്ന അഞ്ചുപേരെ എനിക്ക് രക്ഷിച്ചേ തീരൂവെന്നും കത്തിലുണ്ട്.
കൂടാതെ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി പള്‍സര്‍ സുനി നടത്തിയ സംഭാഷണവും പുറത്തായിരുന്നു. ജയിലില്‍നിന്നാണ് സുനി അപ്പുണ്ണിയേ വിളിച്ചിരുന്നത്. ദിലീപിനയച്ച കത്ത് വായിക്കണമെന്നും സംഭാഷണമധ്യേ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ദിലീപ് മാധ്യമങ്ങളിലൂടെ ജനങ്ങളോട് പറഞ്ഞത് ചിലതെങ്കിലും സത്യമല്ലെന്ന് തെളിഞ്ഞു. വീണ്ടും കേസെടുത്തത് തന്റെ പരാതിയിലാണെന്നാണ് ദിലീപ് പറഞ്ഞത്. എന്നാല്‍ അത് സത്യമല്ലെന്ന് പോലീസ് തന്നെ വെളിപ്പെടുത്തി. ദീലീപ് കൊടുത്ത പരാതി ഇനിയും എടുത്തിട്ടില്ല. അതേ സമയം വിഷ്ണുവാണ് വിളിച്ചതെന്നാണ് ദിലീപ് പറഞ്ഞത്. എന്നാല്‍ വിളിച്ചത് സാക്ഷാല്‍ സുനിയാണെന്നും തെളിഞ്ഞു. അതേസമയം നാദിര്‍ഷയേയല്ല ദിലീപിന്റെ മാനേജരെയാണ് സുനി വിളിച്ചതെന്നും ഇന്നലെയോടെ വ്യക്തമായി. ഇങ്ങനെ കേസ് തിരിഞ്ഞ് മറിയുമ്പോള്‍ ഏതോ ഒരു പ്രമുഖന്‍ ഇതിന്റെ പിന്നിലുണ്ടെന്ന് വെളിവാകുകയാണ്. പി.ടി. തോമസിന്റെ പരാതിയില്‍മേല്‍ കേസ് സിബിഐക്ക് വിടുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.
https://www.facebook.com/Malayalivartha

























