കേരളത്തിന്റെ അഭിമാനമായി മാറിയ കൊച്ചി മെട്രോയില്‍ പൊലീസുകാരുടെ ഓസിന് യാത്ര...

കേരളത്തിന്റെ അഭിമാനമായി മാറിയ കൊച്ചി മെട്രോയുടെ ആദ്യ ദിനങ്ങളില്‍ തന്നെ പൊലീസുകാര്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നുവെന്ന് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് കെ.എം.ആര്‍.എല്‍ ഫിനാന്‍സ് ഡയറക്ടര്‍ എറണാകുളം റേഞ്ച് ഐ.ജിക്ക് പരാതി നല്‍കി. രാജ്യത്തെ മറ്റെല്ലാ മെട്രോകളിലെയും പോലെ കൊച്ചിയിലും ടിക്കറ്റെടുത്ത് കയറാന്‍ നിര്‍ദേശം നല്‍കണമെന്ന് പരാതിയില്‍ പറയുന്നു. ടിക്കെറ്റെടുക്കാതെ ബലമായി കയറിയാണ് പൊലീസുകാരുടെ യാത്രയെന്നാണ് ആക്ഷേപം. പരാതിയുടെ പകര്‍പ്പ് സിറ്റി പൊലീസ് കമ്മീഷണര്‍മാര്‍ക്കും റൂറല്‍ എസ്.പിക്കും നല്‍കിയിട്ടുണ്ട്. എന്നാല്‍ മെട്രോയുടെ സുരക്ഷാജോലിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരാണ് യാത്ര ചെയ്തതെന്നും അവരെ ഇത്തരത്തില്‍ കാണരുതെന്നുമാണ് എതിര്‍വാദം.
നിലവില്‍ പാലാരിവട്ടം മുതല്‍ ആലുവ വരെയുള്ള സ്‌റ്റേഷനുകളില്‍ 128 പേരടങ്ങുന്ന എസ്.ഐ.എസ്.എഫ് സംഘമാണ് ഡ്യൂട്ടിക്കുള്ളത്. ഇവരുടെ മേല്‍നോട്ടച്ചുമതലയുള്ള ഓഫീസര്‍ തസ്തികയില്‍ ഉള്ളവര്‍ക്ക് വിവിധ സ്‌റ്റേഷനില്‍ പോകാന്‍ ഇവിടെ വേറെ വാഹനങ്ങളൊന്നും അനുവദിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് ഇവരില്‍ ചിലര്‍ക്ക് ടിക്കറ്റില്ലാതെ മെട്രോയില്‍ യാത്ര ചെയ്യേണ്ടി വന്നതെന്നാണ് പൊലീസുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha

























