ശബരിമലയിലെ കൊടിമരത്തിന് കേന്ദ്രസേനയുടെ സുരക്ഷ നൽകണം : കുമ്മനം

ശബരിമലയിൽ പുതുതായി സ്ഥാപിച്ച കൊടിമരത്തിൽ മൂന്നുപേർ ചേർന്ന് മെർക്കുറി ഒഴിച്ച സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കൊടിമരം നശിപ്പിച്ചതിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. പഞ്ചവർഗത്തറയിൽ ദ്രാവകമൊഴിപ്പിച്ച് അതിക്രമം ഉണ്ടാക്കിയ സംഭവം ഞെട്ടൽ ഉണ്ടാക്കിയെന്നും കുമ്മനംരാജേന്ദ്രൻ.
ശബരിമലയിൽ ഇതുപോലെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ കണ്ട് വേദനിക്കുന്നവരാണ് വിശ്വാസികളെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്തി കാര്യക്ഷമമാക്കണമെന്നുള്ളതിന്റെ യാഥാർത്ഥ്യങ്ങളിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നതെന്നത്. ഇന്നത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്നും കുമ്മനം രാജശേഖരൻ.
കോടി കണക്കിന് ഭക്ത ജനങ്ങളുടെ വികാരവും വിശ്വാസവും സങ്കല്പവും ഇഴകിചേർന്ന് കിടക്കുന്ന പ്രധാന തീർത്ഥാടന കേന്ദ്രമാണ് ശബരിമല. അവിടുത്തെ സുരക്ഷയ്ക്ക് വീഴ്ചയുണ്ടാക്കുന്നത് സംസ്ഥാനത്തിന് അകത്തും പുറത്തും അപമാനം വരുത്തി വയ്ക്കും. അതുക്കൊണ്ട് തന്നെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള കരുതൽ നടപടികൾ സ്വീകരിക്കണം.
https://www.facebook.com/Malayalivartha

























