രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മീരാ കുമാറിന്റെ കത്ത്

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മനഃസാക്ഷി വോട്ട് അഭ്യര്ത്ഥിച്ച് പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാ കുമാറിന്റെ കത്ത്. തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള എംപിമാരുടെയും എംഎല്‍എമാരുടെയും പിന്തുണ തേടി അയച്ച കത്തിലാണ് മീരാ കുമാര്‍ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്തത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പോരാട്ടം മൂല്യങ്ങളുടെയും തത്ത്വങ്ങളുടെയും അടിസ്ഥാനത്തിലാണ്. വ്യക്തിയുടെയോ പാര്‍ട്ടിയുടെയോ താല്‍പര്യങ്ങളെക്കാള്‍ വലിയ പ്രാധാന്യം രാഷ്ട്രപതി തെരഞ്ഞെടുപ്പിനുണ്ട്. ഇടുങ്ങിയ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള വഴിയായി രാഷ്ട്രപതിയുടെ പദവി ഉപയോഗിക്കപ്പെടാവുന്ന സാഹചര്യം ഉണ്ടാകരുതെന്ന് വോട്ടുചെയ്യുന്ന വേളയില്‍ ചിന്തിക്കണമെന്നും കത്തില്‍ മീരാ കുമാര്‍ കത്തില്‍ ഓര്‍മിപ്പിച്ചു. സാമൂഹിക നീതി സംരക്ഷിക്കപ്പെടേണ്ട ഘട്ടത്തില്‍ അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് പൊതുലക്ഷ്യത്തിനാണ് ഊന്നല്‍ നല്‍കേണ്ടത്. ഭരണഘടനയാണ് ജനാധിപത്യത്തിന്റെ നട്ടെല്ല്. ഭരണഘടനയുടെ കാവലാളായ രാഷ്ട്രപതിയുടെ ഓഫീസ് രാഷ്ട്രീയത്തിന് അതീതമായിരിക്കേണ്ടതാണെന്നും മീരാ കുമാര്‍ കത്തില്‍ പരാമര്‍ശിക്കുന്നു.
രാജ്യത്ത് സമീപകാലത്ത് ഉണ്ടായ സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതില്‍ വിവേകത്തോടെ നിലപാട് സ്വീകരിക്കേണ്ട സാഹചര്യമാണിതെന്നും മീര കുമാര്‍ കത്തില്‍ പരാമര്‍ശിക്കുന്നു.
https://www.facebook.com/Malayalivartha

























