മെട്രോയിൽ ഓസിന് യാത്ര ചെയ്യുന്ന പോലീസുക്കാർക്കെതിരെ കെ എം ആർ എൽ

കേരളത്തിന്റെ തന്നെ അഭിമാനമായി മാറിയ കൊച്ചി മെട്രോ നാണക്കേടിന്റെ വക്കിൽ കൊച്ചി മെട്രോയിൽ പോലീസ് ഉദ്യോഗസ്ഥർ ടിക്കറ്റെടുക്കാതെ യാത്രചെയ്യുന്നതായി പരാതി. ഇക്കാര്യം കാണിച്ച് കെഎംആർഎൽ എറണാകുളം റേഞ്ച് ഐജിക്ക് പരാതി നൽകി. കെഎംആർഎൽ ഫിനാൻസ് ഡയറക്ടറാണ് പരാതി നൽകിയിരിക്കുന്നത്.
പരാതിയുടെ പകർപ്പ് പോലീസ് കമ്മീഷ്ണർക്കും കൈമാറിയിട്ടുണ്ട്. ടിക്കറ്റെടുക്കാതെ ബലമായി കയറിയാണ് പോലീസുകാർ യാത്ര ചെയ്യുന്നതെന്നാണ് പരാതി. രാജ്യത്തെ മറ്റെല്ലാ മെട്രോകളിലേയും പോലെ ടിക്കറ്റെടുത്ത് കയറാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. എന്നാൽ ആരോപണം നിഷേധിച്ച് പോലീസ് രംഗത്തെത്തിയിരിക്കുകയാണ്. മെട്രോയിലെ സുരക്ഷാ ജോലിക്ക് നിയോഗിച്ചവരെ ഇത്തരത്തിൽ ചിത്രീകരിക്കുന്നത് ശരിയല്ല എന്നാണ് എതിർ വാദം.
കൊച്ചി മെട്രോയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നുവെന്നാണ് പരാതി. ആദ്യ ദിനങ്ങളിൽ തന്നെ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നത് ശരിയല്ലെന്നും വ്യക്തമാക്കുന്നു. ടിക്കറ്റെടുക്കാതെ ഉദ്യോഗസ്ഥർ ബലമായി കയറിപ്പറ്റുകയാണെന്നാണ് ആക്ഷേപം.
സ്വന്തമായി ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതിന് പുറമെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഇവർ അനധികൃതമായി കൊണ്ടു പോകുന്നതായും പരാതിയിൽ പറയുന്നു. ഡ്യൂട്ടിയിലില്ലാത്തവരും യാത്ര ചെയ്യുന്നുണ്ടെന്നാണ് പരാതി. കെഎംആർഎൽ ആണ് പരാതി നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























