വാക്കുതര്‍ക്കം: പരാതിക്കാരന്‍ കെഎസ്ഇബി എന്‍ജിനീയറുടെ തലയ്ക്ക് കസേര കൊണ്ട് അടിച്ചു

കെഎസ്ഇബി ബില്ലിലെ താരിഫ് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കാനെത്തിയ ആള്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ തലയ്ക്കു കസേര കൊണ്ടടിച്ചു പരുക്കേല്‍പിച്ചു. വര്‍ക്കല സെക്ഷന്‍ എന്‍ജിനീയറായ അസ്‌നാനെ(43) തലയ്‌ക്കേറ്റ പരുക്കുകളോടെ വര്‍ക്കല മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ തലയില്‍ ആറു തുന്നിക്കെട്ടുകളുണ്ട്. മൂക്കിലും മുറിവുണ്ട്. ഇന്നലെ ഉച്ചയോടെയാണു സംഭവം നടന്നത്.
കൊല്ലം സ്വദേശിയായ മുഹമ്മദ് റാഫിയെ(36) വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇടവയില്‍ നടത്തുന്ന ഹോംസ്‌റ്റേ സ്ഥാപനത്തിന്റെ കറന്റ് ബില്ലിനെക്കുറിച്ചു സംസാരിക്കാന്‍ റാഫി ഭാര്യക്കൊപ്പം എത്തിയവേളയിലാണു വാക്കുതര്‍ക്കവും ഒടുവില്‍ കസേര കൊണ്ടു തലയ്ക്കടിയും നടത്തിയത്. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നു വര്‍ക്കല പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























