ദിലീപ് തന്നെയാണോ ശരിക്കും ഉത്തരവാദി ? ദാ ഈ ചോദ്യങ്ങൾ ഉത്തരം നൽകും

നടി ആക്രമിക്കപ്പെട്ട കേസിൽ ഇപ്പോൾ എല്ലാവരും വിരൽ ചൂണ്ടുന്നത് ദിലീപിന് നേർക്കാണ്. ഏറ്റവും ഒടുവിൽ പൾസർ സുനി പോലീസിന് നൽകിയ മൊഴി വരെ അങ്ങനെയാണ്. എന്നാൽ ഇതിന് തെളിവുകൾ വല്ലതും പോലീസിന്റെ കൈയ്യിൽ ഉണ്ടോ? 2017 ഫെബ്രുവരി 17 നാണ് നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. സംഭവം നടന്നിട്ട് നാലര മാസം കഴിഞ്ഞിരിക്കുന്നു.
ഒറ്റയ്ക്കും തെറ്റയ്ക്കും ആയി ദിലീപിന്റെ പേരെടുത്ത് പറയാതെ ആരോപണങ്ങൾ ഉയരാൻ തുടങ്ങിയത് സംഭവം ഉണ്ടായതിന്റെ തൊട്ടടുത്ത ദിവസം മുതൽ തന്നെയാണ്. എന്നിട്ട് ഇതുവരെ എന്ത് സംഭവിച്ചു? ജനം അറിയാൻ ആഗ്രഹിക്കുന്ന പല ചോദ്യങ്ങൾക്കും ഉത്തരം ഇല്ല. എന്നിട്ടും ദിലീപിനെ ഇപ്പോഴും മഴയത്ത് നിർത്തുകയാണ് പോലീസും മാധ്യമങ്ങളും
2017 ഫെബ്രുവരി 17 ന് രാത്രിയാണ് നടി തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടയിൽ അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. സംഭവം നടന്നിട്ട് നാലര മാസങ്ങൾ കഴിഞ്ഞിരിക്കുന്നു. സംഭവം നടന്ന് ഉടൻ തന്നെ ദിലീപിനെതിരെ ആരോപണങ്ങളുമായി പലരും രംഗത്ത് വന്നിരുന്നു.
ഒരു ഘട്ടത്തിൽ ദിലീപിനെ ചോദ്യം ചെയ്തു എന്ന് പോലും വാർത്തകൾ വന്നു. എന്നാൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് തന്നെ ഈ ആരോപണങ്ങളെല്ലം ഒരു പരിധി വരെ കെട്ടടങ്ങിയതായിരുന്നു. എന്നാൽ പിന്നീട് ഇത് കുത്തിപ്പൊക്കിയതിന് പിന്നിൽ ആരാണ് എന്ന ചോദ്യം ഇപ്പോഴും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
https://www.facebook.com/Malayalivartha

























