ദിലീപിന് പിന്തുണയുമായി ലാല്‍ജോസ്

യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങളില്‍ നടന്‍ ദിലീപിനു പിന്തുണ നല്‍കി സംവിധായകന്‍ ലാല്‍ജോസ്. 'കഴിഞ്ഞ 26 വര്‍ഷങ്ങളായി അറിയാവുന്ന ആളാണ് ദിലീപെന്നും ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും താന്‍ ദിലീപിനൊപ്പമുണ്ടാകുമെന്നും ലാല്‍ജോസ് വ്യക്തമാക്കി.
ലാല്‍ജോസിന്റെ കുറിപ്പ് ഇങ്ങനെയാണ് ;-
'ദിലീപ്, നിന്നെ കഴിഞ്ഞ 26 വര്‍ഷങ്ങളായി എനിക്കറിയാം. ഞാന്‍ നിന്നെ വിശ്വസിക്കുന്നു. ആരൊക്കെ കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ നിന്നോടൊപ്പമുണ്ട്. നിന്നെ അറിയുന്ന സിനിമാക്കാരും. –;ലാല്‍ ജോസ്
ദിലീപിന്റെ പേര് ഈ കേസിലേക്ക് വലിച്ചിഴച്ച ക്രിമിനലുകളെ നീക്കം കാണുമ്പോള്‍ അത്ഭുതം തോന്നുന്നെന്നും ഇത് അനീതിയാണെന്നും അജു നേരത്തെ പറഞ്ഞിരുന്നു.
നേരത്തെ ദിലീപിനെ പിന്തുണച്ച് സലിം കുമാറും രംഗത്തെത്തിയിരുന്നു. ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴുവര്‍ഷം മുന്‍പ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്‌സ് റീലുകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിനിമാക്കാര്‍ക്ക് ഒരായിരം സംഘടനകള്‍ ഉണ്ട്. അതില്‍ തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പതു സംഘടനകളിലും ദിലീപ് അംഗവുമാണ്. എന്നിട്ടും അവരാരും വേണ്ട രീതിയില്‍ പ്രതികരിച്ചു കണ്ടില്ലെന്നും സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ സലിംകുമാര്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha

























