സ്വാശ്രയ എം.ബി.ബി.എസ് ഫീസ് സംബന്ധിച്ച് തീരുമാനമായി;മാനേജ്‌മെന്റുകള്‍ അതൃപ്തിയില്‍

സ്വാശ്രയ എം.ബി.ബി.എസ് ഫീസ് സംബന്ധിച്ച് തീരുമാനമായി. എല്ലാ മെഡിക്കല്‍ കോളജുകളിലും ഒരേ ഫീസാണ് നിശ്ചയിച്ചിരിക്കുന്നത്. 85 ശതമാനം സീറ്റുകളിലും 5.5 ലക്ഷമാണ് ഫീസ്. എന്‍.ആര്‍.ഐ കോട്ടയില്‍ 20 ലക്ഷമായിരിക്കും ഫീസ്.
എന്നാല്‍ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന ഫീസ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് മാനേജ്മന്റെുകള്‍. ഇതിനെതിരെ കോടതിയെ സമീപിക്കാനാണ് മാനേജ്മന്റെുകളുടെ നീക്കം. 10 മുതല്‍ 15 ലക്ഷം വരെ ഫീസ് വരെ വേണമെന്നായിരുന്നു മാനേജുമന്റെുകളുടെ ആവശ്യം.
https://www.facebook.com/Malayalivartha

























