ചര്‍ച്ച പരാജയപ്പെട്ടു: നഴ്‌സുമാര്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു വന്ന സമരം കൂടുതല്‍ പ്രതിസന്ധിയിലേയക്ക് നീങ്ങുന്നു. 50% ശമ്പള വര്‍ദ്ധന നല്‍കാന്‍ തയ്യാറല്ലെന്ന് നഴ്‌സസ് അസ്സോസ്സിയേഷനും സ്വകാര്യ ആശുപത്രികളുടെ സംഘടനയുമായി നടത്തിയ ചര്‍ച്ചയില്‍ ആശുപത്രികള്‍ അറിയിച്ചു. ഇതോടെ നഴ്‌സ്മാര്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേയ്ക്ക് ഇറങ്ങുകയാണ്. തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ തുടര്‍ ചര്‍ച്ച നടത്താന്‍ പിന്നീട് തീരുമാനിച്ചു. അതുവരെ ആശുപത്രികളില്‍ പണിമുടക്ക് നടത്തില്ലെന്ന് നേഴ്‌സുമാരുടെ അസ്സോസ്സിയേഷന്‍ വ്യക്തമാക്കി.
എന്നാല്‍ ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങുമെന്ന് ഇന്ത്യന്‍ നേഴ്‌സസ് അസ്സോസ്സിയേഷന്‍ പ്രസിഡന്റ് ലിബിന്‍ തോമസ് പറഞ്ഞു. 50% അടിസ്ഥാന ശമ്പള വര്‍ദ്ധന എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്ന് വിവിധ നഴ്‌സസ് അസ്സോസ്സിയേഷനുകള്‍ വ്യക്തമാക്കി. സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരമുള്ള ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളമായ 20000 രൂപയെങ്കിലും ലഭിക്കണമെന്നും നഴ്‌സുമാര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























