മകന്റെ കൊലയാളികള്‍ക്ക് ആ പിതാവ് മാപ്പ് നല്‍കി

ഉള്ളില്‍ കത്തുന്ന തീയാണെങ്കിലും ആ പിതാവ് എല്ലാം ക്ഷമിച്ചു. അങ്ങനെ മകന്റെ കൊലയാളികളെ ജയിലില്‍ നിന്നും മോചിതരായി. തുടര്‍ന്ന് ആറ് പ്രതികളെയാണ് കോടതി വെറുതെവിട്ടത്. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സണ്ണി എന്ന യുവാവിനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ പ്രതികളായ രാഹുല്‍, സഞ്ജീവ്, ദീപക്, രാജ എന്നിവരെയാണ് വെറുതെ വിട്ടത്.
കൊല്ലപ്പെട്ട സണ്ണിയും ഗ്രാമീണ്‍ സേവയിലെ ഡ്രൈവറായിരുന്നു. വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് സണ്ണിയെ മറ്റ് െ്രെഡവര്‍മാര്‍ മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു. ഇയാളെ കല്ലിനിടിച്ചും മറ്റുമാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. 2012 ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കല്ലിനിടിയേറ്റ് ഗുരുതരമായി പരുക്കേറ്റ സണ്ണിയെ ആദ്യം എയിംസിലും പിന്നീട് കിടക്കള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സണ്ണി മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ കേസിന്റെ വിചാരണാ വേളയില്‍ കൊല്ലപ്പെട്ട സണ്ണിയുടെ പിതാവിനോട് മാപ്പിരന്നു. പിതാവ് മാപ്പ് നല്‍കിയതോടെ പ്രതികളുടെ ജയില്‍ മോചനത്തിന് വഴി തുറക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























