ഭര്‍ത്താവിന്റെ വാക്ക് കേട്ടില്ല യുവതിക്ക് പണികിട്ടി

ആ ഭര്‍ത്താവ് ഭാര്യയോട് പലപ്പോഴും പറഞ്ഞതാണ് ഇങ്ങനെ ഫോണില്‍ നോക്കിയിരിക്കരുതെന്ന്. പക്ഷെ അത് കേള്‍ക്കാതിരുന്ന യുവതിയ്ക്ക് ശരിക്കും പണി കിട്ടി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് അവസാനം വീട്ടമ്മയേയും മകളെയും തട്ടിക്കൊണ്ടു പോകുകയും ചെയ്തു. ദുരൂഹ സാഹചര്യത്തില്‍ കാണാതായ ഇരുവരേയും യുവാവ് തട്ടിക്കൊണ്ടു പോയതാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നു.
പല സ്ത്രീകളെയും കെണിയില്‍ വീഴ്ത്തുന്ന യുവാവാണ് വീട്ടമ്മയേയും കടത്തി കൊണ്ടു പോയതെന്ന് സംശയിക്കുന്നു. അതേസമയം ഫേസ്ബുക്ക് ഉപയോഗിക്കുമ്പോള്‍ വീട്ടമ്മമാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് പറഞ്ഞു.
കോഴിക്കോട് കുണ്ടൂപറമ്പ് സ്വദേശിനിയായ ഭാര്യ അഞ്ചു വയസുകാരി മകള്‍ എന്നിവരെയാണ് കഴിഞ്ഞ ബുധനാഴ്ച കാണാതായത്. വര്‍ക്‌ഷോപ്പ് ജീവനക്കാരനാണ് ഭര്‍ത്താവ്. വീടു വിട്ടിറങ്ങുന്നെന്ന് ഭാര്യയുടെ കുറിപ്പും കണ്ടെത്തി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിന്റെ ഫോണ്‍ നമ്പറോ ഡീറ്റേയ്ല്‍സോ കണ്ടെത്താന്‍ പോലീസിനായില്ല. ഭര്‍ത്താവിന്റെ പേരിലെടുത്ത രഹസ്യ നമ്പറില്‍ നിന്നുമായിരുന്നു യുവാവുമായി ബന്ധപ്പെട്ടിരുന്നത്. സംഭവത്തിന് പിന്നില്‍ വന്‍ ശൃംഖലകള്‍ ഉണ്ടെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha
























