ലോക് നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയായി നിയമിക്കാന്‍ തീരുമാനം, വെള്ളിയാഴ്ച ചുമതലയേല്‍ക്കും

ഡി.ജി.പി ലോക് നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയായി നിയമിക്കാന്‍ തീരുമാനം. മന്ത്രി സഭായോഗത്തിന്റെതാണ് തീരുമാനം. 55 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ബെഹ്‌റ തിരിച്ചെത്തുന്നത്. ടി.പി.സെന്‍കുമാര്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ബെഹ്‌റയെ നിയമിക്കുക. ജൂണ്‍ 30 നാണ് സെന്‍കുമാര്‍ വിരമിക്കുന്നത്.
ജേക്കബ് തോമസിനാണ് സീനിയോറിറ്റി എങ്കിലും അത് മറികടന്നാണ് ബെഹ്‌റയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

https://www.facebook.com/Malayalivartha
























