Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

നടിയെ ആക്രമിച്ച കേസില്‍ വിട്ടുവീഴ്ച്ചയില്ലാതെ മുന്നോട്ടു പോകാനൊരുങ്ങി വിമണ്‍ ഇന്‍ സിനിമ കളക്ടീവ്

01 JULY 2017 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

നടിയെ ആക്രമിച്ച കേസില്‍ വിട്ടുവീഴ്ച്ചയില്ലാതെ മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. ഇതിന്റെ ആദ്യ പടിയെന്നോണം നടിയെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ വനിതാ കമ്മീഷന് പരാതി നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ ദിലീപടക്കമുള്ള താരങ്ങള്‍ക്ക് വനിതാ കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തു.

നാളെ ചിലപ്പോള്‍ സംഘടന ഒറ്റപ്പെട്ടേക്കാമെന്നും എന്നാലും വിട്ടുവീഴ്ച്ചയില്ലാത്ത പോരാട്ടം തുടരുമെന്നും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗം റിമ കല്ലിങ്കല്‍ വ്യക്തമാക്കി. താരസംഘടനയായ അമ്മ എല്ലാ തരത്തിലുമുള്ള പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഭാവിയില്‍ അമ്മ എന്തു ചെയ്യുമെന്നത് കണ്ടറിയണമെന്നും റിമ ഒരു ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി

സമൂഹത്തിലുള്ളതു പോലെത്തന്നെ ആണധികാരം അമ്മയെന്ന സംഘടനയിലുമുണ്ട്. അതു പുതിയ കാര്യമൊന്നുമല്ല. നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞതാണ്. ആ ആണധികാര മനോഭാവം മാറ്റി സ്ത്രീകളെ കൂടി പരിഗണിക്കുന്ന തരത്തിലേക്ക് അമ്മയെ കൊണ്ടുവരാനാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രൂപീകരിച്ചത്. പക്ഷേ ഒരു സുപ്രഭാതത്തില്‍ അതു മാറ്റാനാവില്ല. അതിന് സമയമെടുക്കും. പടിപടിയായുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടന ലക്ഷ്യമിടുന്നത്.

അമ്മയില്‍ അങ്ങനെയൊരു മാറ്റം വരുന്നതോടെ അത് സമൂഹത്തിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. റിമ പറയുന്നു. ആരുടെയും ഔദാര്യമില്ലാതെ അവരുടെ കഴിവ് മാത്രം പരിഗണിച്ച് സിനിമയില്‍ അഭിനയിക്കാനുള്ള അവസരം സ്ത്രീകള്‍ക്കുണ്ടാവണം. ഞാനാണ് ഈ നടിയെ സിനിമയില്‍ കൊണ്ടുവന്നത് എന്നു പറയുന്ന തരത്തിലുള്ള ഗോഡ്ഫാദര്‍മാര്‍ ഇനിയുണ്ടാകരുത്. ആ മനോഭാവത്തില്‍ മാറ്റം വരണം. അമ്മയിലെ ആണധികാരത്തെ പൊളിച്ചു കളയാനാണെങ്കില്‍ സമൂഹത്തിലെ മറ്റു മേഖലയിലെ പലതും പൊളിച്ചു കളയേണ്ടി വരും. പൊളിച്ചു കളയുക എന്നത് എളുപ്പമാണ്. അതിന് പകരം ഒരു മാറ്റമാണ് ഉദ്ദേശിക്കുന്നത്.


അമ്മ എന്ന സംഘടനയില്‍ നിന്ന് രാജിവെച്ച് പോരാന്‍ എളുപ്പമാണ്. എന്നാല്‍ അതല്ല വേണ്ടത്. അതിനുള്ളില്‍ നിന്നു തന്നെ പോരാടി സ്ത്രീകള്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്. നടിക്കെതിരായി ആക്രമണമുണ്ടായപ്പോള്‍ സ്ത്രീകള്‍ രാത്രി യാത്ര ചെയ്യാതിരിക്കട്ടെ എന്ന അമ്മയുടെ പ്രസ്താവന സങ്കടമുണ്ടാക്കിയ കാര്യമാണ്. അത് ശരിയല്ല എന്ന് അന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. ഇത്രയും കാലം ആരും ഇത് പറഞ്ഞിരുന്നില്ല. ഇങ്ങനെയുള്ള പ്രസ്താവനകള്‍ പ്രശ്‌നമാണെന്നു സ്ത്രീകള്‍ പോലും മനസ്സിലാക്കിയിട്ടില്ല. ഞങ്ങള്‍ ഡബ്ല്യു.സി.സി അവിടെയാണ് നില്‍ക്കുന്നത്. അതുകൊണ്ട് മുന്നിലുള്ളത് വലിയ യാത്രയാണ്. നാളെ ചിലപ്പോള്‍ എല്ലാവരും ഒറ്റപ്പെട്ടേക്കാം. സിനിമാ മേഖലയില്‍ നിന്ന് പുറത്തായേക്കാം. പക്ഷേ ശുഭപ്രതീക്ഷയോടെ മുന്നോട്ടു പോകാനാണ് താത്പര്യം. എട്ടു വര്‍ഷം നിലപാടുകള്‍ തുറന്നു പറഞ്ഞ വ്യക്തിയാണ്. അതിനെ തുടര്‍ന്ന് പ്രശ്‌നങ്ങളൊന്നും നേരിട്ടിട്ടില്ല.


ഡബ്ല്യു.സി.സി രൂപീകരിച്ചതിന് ശേഷം പങ്കെടുക്കുന്ന ആദ്യ ജനറല്‍ ബോഡി മീറ്റിങ്ങായിരുന്നു അത്. ഞങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അതു പറയുന്നതിന് മുമ്പ് അമ്മയ്ക്ക് അയച്ച കത്ത് എക്‌സിക്യൂട്ടീവ് മീറ്റിങ്ങില്‍ ചര്‍ച്ച ചെയ്തു. എല്ലാവരും പൂര്‍ണ പിന്തുണ തന്നു. നടിക്കെതിരായ പരാമര്‍ശത്തില്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് ദിലീപ് മാപ്പ് പറയുകയും ചെയ്തു. പിന്നീട് ഞങ്ങള്‍ക്ക്. യോഗത്തില്‍ ഒന്നും ഉന്നയിക്കാനുള്ള സ്‌പെയ്‌സ് ഉണ്ടായിരുന്നില്ല.

അമ്മയില്‍ പോയി തല്ലുണ്ടാക്കുന്നതിന് പകരം കൂട്ടുകാരിക്ക് നീതി കിട്ടുന്നതിനാണ് ഞങ്ങള്‍ പ്രയത്‌നിക്കുന്നത്. അതിന് അമ്മ കൂടെയുണ്ടാകുമെന്ന് ഉറപ്പു വരുത്തുകയാണ് വേണ്ടത്. അല്ലാതെ ഭിന്നിപ്പുണ്ടാക്കുകയില്ല. അമ്മയാണ് ഇക്കാര്യത്തില്‍ നിലപാട് എടുക്കേണ്ടത്. 23ാമത്തെ ജനറല്‍ ബോഡി മീറ്റിങ്ങാണിത്. ഞങ്ങളുടെ സംഘടന പറയേണ്ട കാര്യമല്ല ഇത്. അവരുടെ നിലപാട് അവര്‍ എടുക്കുക തന്നെ വേണം. അപകീര്‍ത്തിപ്പെടുത്തുന്ന, മുറിപ്പെടുത്ത രീതിയില്‍ പ്രസ്താവന ഉണ്ടായാല്‍ ശക്തമായി തന്നെ പ്രതികരിക്കും.


സെറ്റില്‍ വരുന്ന  ഡ്രൈവര്‍മാരില്‍ അധിക പേരും നല്ല സ്വഭാവക്കാരായിരിക്കും. അവരോട് നമ്മള്‍ നല്ല രിതീയിലാണ് പെരുമാറുക. അതിനെ സൗഹൃദമൊന്നും പറയാനാവില്ല. ഇനി ദിലീപ് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ ഭാഷ്യമാണ്. പക്ഷേ ഇക്കാര്യങ്ങള്‍ വീണ്ടും വീണ്ടും ചര്‍ച്ച ചെയ്യുമ്പോള്‍ ആക്രമിക്കപ്പെട്ട നടിക്ക് വീണ്ടും വേദനയുണ്ടാക്കുന്ന കാര്യമാണ്. അത് നമ്മള്‍ മനസ്സിലാക്കണം.


സത്യത്തിന് നിരക്കുന്നതും അവകാശപ്പെട്ടതുമായ കാര്യങ്ങളാണ് ഡബ്ല്യു.സി.സി. ചോദിക്കുന്നത്. ആ ബോധ്യമാണ് മുന്നോട്ടുകൊണ്ടുപോകുന്നതും. അതുകൊണ്ടു തന്നെ നല്ല ആത്മവിശ്വാസവുമുണ്ട്. സിനിമാ മേഖലയിലേക്ക് വരുന്ന പുതിയ പെണ്‍കുട്ടികള്‍ക്ക് ധൈര്യം പകര്‍ന്നു നല്‍കുകയും അവര്‍ക്ക് ശബ്ദമുയര്‍ത്താനുള്ള അവസരം നല്‍കുകയും വേണം. ഇതും ഡബ്ല്യു.സി.സിയുടെ ലക്ഷ്യങ്ങളാണ്. ഇതുവരെ നല്‍കിയ പിന്തുണ ഇനിയും തുടരുമെന്നും പ്രതീക്ഷിക്കുന്നതായും റിമ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (47 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (53 minutes ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (2 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (3 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends