ചാരനെന്ന് മുദ്രകുത്തിയ കുല്‍ഭൂഷണെ കാണാനുള്ള ആവശ്യം 18-ാം തവണയും തള്ളി പാക്കിസ്ഥാന്‍

ഇന്ത്യന്‍ ചാരനെന്നു മുദ്രകുത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക്ക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അനുമതി നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം തുടര്‍ച്ചയായ 18–ാം തവണയും നിഷേധിച്ച് പാക്കിസ്ഥാന്‍. കുല്‍ഭൂഷണ്‍ ജാദവ് ഒരു 'സാധാരണ' തടവുകാരനല്ലെന്ന യാഥാര്‍ഥ്യം ഇന്ത്യ മറച്ചുവയ്ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു പാക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇത്തരത്തിലുള്ള നടപടി.
ഏപ്രിലിലാണ് ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാക്ക് സൈനിക കോടതി വധശിക്ഷയ്ക്കു വിധിച്ചത്. വധശിക്ഷ നടപ്പാക്കുന്നതു രാജ്യാന്തര കോടതി മേയില്‍ സ്‌റ്റേ ചെയ്തിരുന്നു. ഇന്റര്‍നെറ്റില്‍ പരിചയപ്പെട്ട പാക്ക് പെണ്‍കുട്ടിയെ കാണാനായി അഫ്ഗാനിസ്ഥാനില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ മുംബൈ സ്വദേശി ഹമീദ് നെഹാല്‍ അന്‍സാരിയുടെ പേരില്‍ ചാരവൃത്തിക്കുറ്റമാണു പാക്ക് കോടതി ചാര്‍ത്തിയത്.
നേരത്തെ, ഇരു രാജ്യങ്ങളിലെയും ജയിലുകളില്‍ കഴിയുന്ന തടവുകാരുടെ പട്ടിക ഇന്ത്യയും പാക്കിസ്ഥാനും കൈമാറിയിരുന്നു. എല്ലാ വര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും ഇരുരാജ്യങ്ങളും തടവുകാരുടെ പട്ടിക പരസ്പരം കൈമാറണമെന്ന കരാര്‍ പ്രകാരമാണിത്. പാക്കിസ്ഥാന്‍ നല്‍കിയ പട്ടികയില്‍ 494 മീന്‍പിടിത്തക്കാരടക്കം 546 ഇന്ത്യന്‍ പൗരന്മാരാണുള്ളത്. 77 മീന്‍പിടിത്തക്കാരെയും ഒരു സാധാരണ പൗരനെയും ജൂലൈ പത്തിനു കൈമാറുമെന്നും പാക്കിസ്ഥാന്‍ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























