കെ.എസ്.ആര്‍.ടി.സി ബസില്‍ കയറിയ പെണ്‍കുട്ടിയോടു കണ്ടക്ടര്‍ കാട്ടിയത്?

ബസില്‍ കയറിയ പെണ്‍കുട്ടിയോടു കണ്ടക്ടറുടെ മോശം പെരുമാറ്റം. എന്നാല്‍ കണ്ടക്ടറെ രക്ഷിക്കാന്‍ യൂണിയനുകളുടെ ഇടപെടല്‍. റിസര്‍വേഷനില്ലാതെ ബസില്‍ കയറിയ പെണ്‍കുട്ടിക്കും അമ്മയ്ക്കും സ്വന്തം സീറ്റ് നല്‍കിയ ശേഷമായിരുന്നു കണ്ടക്ടര്‍ പെണ്‍കുട്ടിയോടു മോശമായി പെരുമാറിയത്.
കഴിഞ്ഞ 17 നു ബാംഗ്ലൂരില്‍ നിന്ന് കോട്ടയത്തേയ്ക്കു സര്‍വീസ് നടത്തിയ സൂപ്പര്‍ ഡീലക്‌സ് ബസിന്റെ കണ്ടക്ടര്‍ക്കെതിരെയാണ് പെണ്‍കുട്ടിയുടെ കുടുംബം പരാതിപ്പെട്ടത്. എന്നാല്‍, കെ.എസ്.ആര്‍.ടി.സി യിലെ ഭരണകക്ഷി യൂണിയന്‍ നേതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നേരിട്ടെത്തി പരാതി പിന്‍വലിക്കണമെന്നു കുട്ടിയോടും കുടുംബത്തോടും ആവശ്യപ്പെട്ടു.
മൈ സൂരില്‍ നിന്നു അമ്മയ്‌ക്കൊപ്പം ബസില്‍ കയറിയ പെണ്‍കുട്ടിയോടു കണ്ടക്ടര്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ഇരുവര്‍ക്കും റിസര്‍വേഷനില്ലായിരുന്നു. ഇരുവര്‍ക്കും സ്വന്തം സീറ്റിനു സമീപം കണ്ടക്ടര്‍ സീറ്റ് നല്‍കി. യാത്രയ്ക്കിടെ അമ്മ ഉറങ്ങിയപ്പോള്‍ കണ്ടക്ടര്‍ തന്നോടു അപമര്യാദയായി പെരുമാറിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
ബസ് കോട്ടയത്ത് എത്തിയപ്പോള്‍ തന്നെ കുട്ടിയുടെ അച്ഛനും അമ്മയും കെ.എസ്.ആര്‍.ടി.സി എം.ഡിക്കും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇതുവരെയും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇതിനിടെയാണ് പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയിലെ പ്രബല യൂണിയന്‍തന്നെ രംഗത്ത് എത്തിയത്.
https://www.facebook.com/Malayalivartha
























