പള്‍സര്‍ സുനി ലൊക്കേഷനില്‍ വന്നതായി അറിവില്ലെന്ന് സംവിധായകന്‍ കെ.ബിജു

അതേസമയം പള്‍സര്‍ സുനി ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ വന്നതായി അറിവില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ കെ.ബിജു പറഞ്ഞു. െ്രെഡവറായോ ലൊക്കേഷനിലെ മറ്റേതെങ്കിലും ജോലിക്കാരനായോ പള്‍സര്‍ സുനിയെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ബിജു പറഞ്ഞു. തൃശൂരിലെ മൂന്ന് ക്ലബ്ബുകളിലായാണ് ഷൂട്ടിങ് നടന്നത്. ഏത് ക്ലബ്ബിലെ ചിത്രമാണ് ഇപ്പോള്‍ ചാനലിലൂടെ പുറത്തു വന്നതെന്ന് അറിയില്ലെന്നും ബിജു ചൂണ്ടിക്കാട്ടി. കൂടുതല്‍ അന്വേഷണം നടത്തിയിട്ട് മാത്രമേ പ്രതികരിക്കാനാവൂ എന്നും ബിജു പറഞ്ഞു.
ദിലീപും പ്രതി പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷന് കീഴില്‍ വന്നു എന്നതിനെ അടിസ്ഥാനമാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പള്‍സര്‍ സുനി സിനിമാ ലൊക്കേഷനില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ലഭിച്ചത്. 2016 നവംബര്‍ 13നാണ് ദിലീപും പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷന് കീഴിലെത്തിയത്.
നേരത്തെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ വീട്ടിലും സ്വകാര്യ സ്ഥാപനത്തിലും പോലീസ് എത്തിയിരുന്നു. പള്‍സര്‍ സുനി ഏല്‍പ്പിച്ച മെമ്മറി കാര്‍ഡ് അന്വേഷിച്ചാണ് പോലീസ് എത്തിയത്. മെമ്മറി കാര്‍ഡ് കാവ്യയുടെ സ്ഥാപനത്തില്‍ ഏല്‍പ്പിച്ചെന്ന പള്‍സര്‍ സുനി മൊഴിയെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.
കൂട്ടുപ്രതി വീജീഷാണ് മെമ്മറി കാര്‍ഡ്‌കൈമാറിയതെന്നും സുനി മൊഴി നല്‍കിയിരുന്നു. മെമ്മറി കാര്‍ഡില്‍ നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























