പത്മനാഭസ്വാമി ക്ഷേത്രത്തിലെ എട്ട് വജ്രങ്ങള്‍ കാണാനില്ലെന്ന് അമികസ്‌ക്യൂറി റിപ്പോര്‍ട്ട്; നഷ്ടമായത് ഭഗവാന്റെ തിലകത്തില്‍ നിന്ന്

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് എട്ട് വജ്രങ്ങള്‍ കാണാനില്ലെന്ന് അമികസ്‌ക്യൂറി റിപ്പോര്‍ട്ട്. ഭഗവാന്റെ തിലകത്തിന്റെ ഭാഗമായ എട്ട് വജ്രങ്ങള്‍ കാണാനില്ലെന്നാണ് അമികസ്‌ക്യുറി ഗോപാല്‍ സുബ്രഹ്മണ്യം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 2015ല്‍ വജ്രങ്ങള്‍ കാണാതായതിനെക്കുറിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്‌ജെ ഖേഹര്‍ അധ്യക്ഷനായ ബഞ്ച് ഇന്ന് വിധി പറയാനിരിക്കെയാണ് സംഭവത്തിലെ ഗുരുതര വീഴ്ചകള്‍ ചൂണ്ടികാട്ടി അമികസ്‌ക്യുറി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2015ലാണ് തിലകത്തിന്റെ ഭാഗമായ 80 വര്‍ഷം പഴക്കമുള്ള വജ്രങ്ങള്‍ കാണാതായത്.

എന്നാല്‍ കാര്യമായ നടപടികള്‍ ഒന്നും ഉണ്ടായില്ല. 21 ലക്ഷം മാത്രമാണ് ഇവയുടെ മതിപ്പുവില എക്‌സിക്യൂട്ടിവ് ഓഫീസര്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇതിന്റെ വളരെ ഇരട്ടിയാണ് ഇതിന്റെ മതിപ്പുവില. വജ്രങ്ങള്‍ നഷ്ടമായതിന് പിന്നാലെ ഇവയ്ക്ക് കേടുപാട് സംഭവിച്ചെന്ന രീതിയില്‍ അശ്രദ്ധമായാണ് രജിസ്റ്ററുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 
ഇത് ഗൗരവമായി കൈകാര്യം ചെയ്യുന്നതില്‍ ഭരണസമിതി പരാജയപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണ്. കേസിലെ വിധി ഇന്ന് ഉണ്ടാകും.
https://www.facebook.com/Malayalivartha


























