അപ്പുണ്ണിയുടെ മൊഴിയില്‍ ഞെട്ടി പോലീസ്!!

യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് കിട്ടിയതായി സൂചന. പള്‍സര്‍ സുനിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് നിര്‍ണ്ണായക തെളിവുകൾ പൊലീസിന് ലഭിച്ചത്.
ഗൂഢാലോചനക്കാലത്ത് പള്‍സര്‍ സുനി വിളിച്ചിരുന്ന നാലു നമ്പറുകള്‍ പൊലീസ് കണ്ടെത്തി. പള്‍സര്‍ സുനി വിളിച്ചതിന് തൊട്ടുപിന്നാലെ ഈ നമ്പറുകളില്‍ നിന്ന് ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ ഫോണിലേക്ക് കോള്‍ പോയതായും പൊലീസ് കണ്ടെത്തി. ഈ നമ്പറുകളിലേക്ക് അപ്പുണ്ണി നിരന്തരം തിരിച്ചുവിളിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് വരെയാണ് ഫോണ്‍ കോളുകളെല്ലാം.

എന്നാല്‍ അപ്പുണ്ണിയെ ചോദ്യം ചെയ്തതില്‍ താനല്ല വിളിച്ചത് ദിലീപ് ആണ് വിളിച്ചതെന്നാണ് മൊഴിയെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. 26 നമ്പറുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഗൂഢാലോചനാ കാലത്ത് നിരന്തരം വിളിച്ചതായാണ് കണ്ടെത്തല്‍. അപ്പുണ്ണിയുടെ മൊഴിയിലെ വൈരുദ്ധ്യം പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ നേരത്തെ ദിലീപും നാദിര്‍ഷായും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉള്ളതിനാല്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നും അറസ്റ്റിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

https://www.facebook.com/Malayalivartha


























