ജി.എസ്.ടിയുടെ പേരിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നിരക്ക് കുത്തനെ ഉയർത്തി ഹോട്ടൽ ഉടമകൾ

ഹോട്ടലുകളിലെ ഭക്ഷണവില കുറയ്ക്കുന്നതു സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ച പരാജയം. ജിഎസ്ടിയുടെ പേരില്‍ അമിതവില ഈടാക്കിയാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നു ധനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. എന്നാല്‍, നികുതിയില്ലാത്ത ചിക്കന് ഒറ്റയടിക്ക് വിലകൂട്ടിയ വ്യാപാരികളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിയില്ലെങ്കില്‍ വില കുറയ്ക്കാന്‍ തങ്ങളും തയാറെല്ലെന്നു ഹോട്ടലുടമകള്‍ യോഗത്തില്‍ അറിയിച്ചു. ഹോട്ടലുകളിലെ വിലനിലവാരം സംബന്ധിച്ച അനിശ്ചിതത്വം തുടരുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ ഏതാനും ചില ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കു മാത്രമാണ് നേരിയ തോതില്‍ വില കൂടുന്ന സാഹചര്യമുള്ളത്. മറ്റുള്ളവയ്ക്കു വില കുറയേണ്ടതാണ്. എന്നാല്‍, ചായ ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ക്കു ഹോട്ടലുകള്‍ വിലയുയര്‍ത്തിയതായാണു പരാതി. ഇത് അംഗീകരിക്കാനാവില്ലെന്ന് ധനമന്ത്രി യോഗത്തില്‍ പറഞ്ഞു. 
ജിഎസ്ടി പ്രകാരം നേരിയ നികുതി വ്യത്യാസങ്ങള്‍ മാത്രമാണ് ഹോട്ടല്‍ ഭക്ഷണത്തിന് ഉണ്ടാകേണ്ടത്. എന്നാല്‍, 18 ശതമാനം വരെ എല്ലാ ഭക്ഷണസാധനങ്ങള്‍ക്കും അധികമായി ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അമിതവില ഈടാക്കിയാല്‍ സര്‍ക്കാര്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും ധനമന്ത്രി അറിയിച്ചു. എന്നാല്‍, ഹോട്ടലുകളിലെ പ്രധാനപ്പെട്ട ഇനങ്ങളിലൊന്നായ ചിക്കന്‍ വിഭവങ്ങളുടെ വില കുറയ്ക്കാനാകില്ലെന്നു ഹോട്ടലുടമകള്‍ യോഗത്തില്‍ പറഞ്ഞു. നികുതി എടുത്തു കളഞ്ഞതോടെ ചിക്കന്റെ വില കുത്തനെ ഉയര്‍ത്തിയിരിക്കുകയാണു വ്യാപാരികള്‍. അതിനാല്‍ തങ്ങള്‍ 10 ശതമാനം വില കുറയ്‌ക്കേണ്ടതാണ് എന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാന്‍ തയാറല്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. 
വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ടാല്‍ മാത്രമേ തങ്ങള്‍ക്കും വില കുറയ്ക്കാന്‍ കഴിയുകയുള്ളൂ എന്നു വൈകുന്നേരം നടന്ന യോഗത്തിനു ശേഷവും ഹോട്ടലുടമകള്‍ സര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയുമെന്നതു കാത്തിരുന്നു കാണേണ്ട കാര്യമാണ്. സര്‍ക്കാര്‍ കെപ്‌കോ ചിക്കന്റെ വില കുറച്ചിട്ടുണ്ട്. കെടിഡിസിയോടും വില കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മറ്റിടങ്ങളില്‍ ചിക്കന്റെ വില ജിഎസ്ടി വരുന്നതിനു മുന്‍പുള്ളതിനേക്കാള്‍ കൂടുതലാണ്. വിലവര്‍ധന ന്യായമല്ലെന്നും ചിക്കന്‍ വ്യാപാരികള്‍ അധോലോക സംഘത്തെപ്പോലെയാണു പ്രവര്‍ത്തിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജിഎസ്ടിയുടെ പേരിലുള്ള വിലക്കയറ്റത്തെക്കുറിച്ചു വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലിക്ക് ഡോ.തോമസ് ഐസക് കത്തയച്ചിരുന്നു. നികുതിഭാരം കുറഞ്ഞതനുസരിച്ച് സാധനങ്ങളുടെ പരമാവധിവില പുതുക്കി നിശ്ചയിക്കണമെന്ന കേരളത്തിന്റെ ആവശ്യം ആവര്‍ത്തിച്ചാണ് കത്തയച്ചത്.

വ്യാപാരികള്‍ ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തില്‍ എത്താന്‍ കഴിയുമോ എന്നു നോക്കിയ ശേഷം മറ്റു തരത്തിലുള്ള ഇടപെടലുകളെക്കുറിച്ചു ചിന്തിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കിയിരിക്കുകയാണ്. ഹോട്ടലുകളിലെ ഭക്ഷണവില കുറയ്ക്കുന്നതു സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ച പരാജയം. ജിഎസ്ടിയുടെ പേരില്‍ അമിതവില ഈടാക്കിയാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നു ധനമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. എന്നാല്‍, നികുതിയില്ലാത്ത ചിക്കന് ഒറ്റയടിക്ക് വിലകൂട്ടിയ വ്യാപാരികളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിനു കഴിയില്ലെങ്കില്‍ വില കുറയ്ക്കാന്‍ തങ്ങളും തയാറെല്ലെന്നു ഹോട്ടലുടമകള്‍ യോഗത്തില്‍ അറിയിച്ചു.

ഹോട്ടലുകളിലെ വിലനിലവാരം സംബന്ധിച്ച അനിശ്ചിതത്വം തുടരുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ ഏതാനും ചില ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കു മാത്രമാണ് നേരിയ തോതില്‍ വില കൂടുന്ന സാഹചര്യമുള്ളത്. മറ്റുള്ളവയ്ക്കു വില കുറയേണ്ടതാണ്. എന്നാല്‍, ചായ ഉള്‍പ്പെടെയുള്ള ഭക്ഷണസാധനങ്ങള്‍ക്കു ഹോട്ടലുകള്‍ വിലയുയര്‍ത്തിയതായാണു പരാതി.

ഇത് അംഗീകരിക്കാനാവില്ലെന്ന് ധനമന്ത്രി യോഗത്തില്‍ പറഞ്ഞു. ജിഎസ്ടി പ്രകാരം നേരിയ നികുതി വ്യത്യാസങ്ങള്‍ മാത്രമാണ് ഹോട്ടല്‍ ഭക്ഷണത്തിന് ഉണ്ടാകേണ്ടത്. എന്നാല്‍, 18 ശതമാനം വരെ എല്ലാ ഭക്ഷണസാധനങ്ങള്‍ക്കും അധികമായി ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അമിതവില ഈടാക്കിയാല്‍ സര്‍ക്കാര്‍ പരിശോധിച്ച് നടപടിയെടുക്കുമെന്നും ധനമന്ത്രി അറിയിച്ചു. എന്നാല്‍, ഹോട്ടലുകളിലെ പ്രധാനപ്പെട്ട ഇനങ്ങളിലൊന്നായ ചിക്കന്‍ വിഭവങ്ങളുടെ വില കുറയ്ക്കാനാകില്ലെന്നു ഹോട്ടലുടമകള്‍ യോഗത്തില്‍ പറഞ്ഞു.

നികുതി എടുത്തു കളഞ്ഞതോടെ ചിക്കന്റെ വില കുത്തനെ ഉയര്‍ത്തിയിരിക്കുകയാണു വ്യാപാരികള്‍. അതിനാല്‍ തങ്ങള്‍ 10 ശതമാനം വില കുറയ്‌ക്കേണ്ടതാണ് എന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാന്‍ തയാറല്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കി. വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ടാല്‍ മാത്രമേ തങ്ങള്‍ക്കും വില കുറയ്ക്കാന്‍ കഴിയുകയുള്ളൂ എന്നു വൈകുന്നേരം നടന്ന യോഗത്തിനു ശേഷവും ഹോട്ടലുടമകള്‍ സര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയുമെന്നതു കാത്തിരുന്നു കാണേണ്ട കാര്യമാണ്. സര്‍ക്കാര്‍ കെപ്‌കോ ചിക്കന്റെ വില കുറച്ചിട്ടുണ്ട്. കെടിഡിസിയോടും വില കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റിടങ്ങളില്‍ ചിക്കന്റെ വില ജിഎസ്ടി വരുന്നതിനു മുന്‍പുള്ളതിനേക്കാള്‍ കൂടുതലാണ്.

വിലവര്‍ധന ന്യായമല്ലെന്നും ചിക്കന്‍ വ്യാപാരികള്‍ അധോലോക സംഘത്തെപ്പോലെയാണു പ്രവര്‍ത്തിക്കുന്നതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജിഎസ്ടിയുടെ പേരിലുള്ള വിലക്കയറ്റത്തെക്കുറിച്ചു വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റിലിക്ക് ഡോ.തോമസ് ഐസക് കത്തയച്ചിരുന്നു. നികുതിഭാരം കുറഞ്ഞതനുസരിച്ച് സാധനങ്ങളുടെ പരമാവധിവില പുതുക്കി നിശ്ചയിക്കണമെന്ന കേരളത്തിന്റെ ആവശ്യം ആവര്‍ത്തിച്ചാണ് കത്തയച്ചത്. വ്യാപാരികള്‍ ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തില്‍ എത്താന്‍ കഴിയുമോ എന്നു നോക്കിയ ശേഷം മറ്റു തരത്തിലുള്ള ഇടപെടലുകളെക്കുറിച്ചു ചിന്തിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കിയിരിക്കുകയാണ്.

https://www.facebook.com/Malayalivartha


























