Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...


രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്


ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...


എല്ലാ തെളിവുകളും തന്റെ കയ്യിൽ ഭദ്രം: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; സ്വതന്ത്രനായി മത്സരിച്ചാൽ പോലും ഞാൻ ജയിക്കും...


രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി

കാന്‍സര്‍ ബാധിച്ച ഈ സമൂഹത്തില്‍ നിന്നാണ് നടന്‍മാര്‍ ഉണ്ടാകുന്നത്: നടന്‍മാരല്ല സിനിമയാണ് പ്രധാനം; അതെല്ലാം അതിജീവിച്ച് സിനിമ മുന്നോട്ടുപോകും തര്‍ക്കമില്ല

06 JULY 2017 07:49 PM IST
മലയാളി വാര്‍ത്ത

ഇനി മലയാള സിനിമ കാണില്ല ഞാന്‍ ജീവിതത്തില്‍. സോഷ്യല്‍ മീഡിയായില്‍ നടക്കുന്നൊരു ക്യാമ്പയിനാണത്. ചില മോശം വാര്‍ത്തകള്‍ സിനിമാക്കാരെക്കുറിച്ച് വന്നാല്‍ എല്ലാവരും മോശമാകുമോ. ഒരു കാലഘട്ടത്തിന്റെ തന്നെ അടയാളപ്പെടുത്തലായ സിനിമയെ ആര്‍ക്കെങ്കിലും അവഗണിക്കാന്‍ പറ്റുമോ. ഇല്ല ഒരിക്കലുമില്ല. അതെല്ലാം അതിജീവിക്കും. ഉറപ്പ്. 
നടി ആക്രമിക്കപ്പെട്ടതും ആ കേസില്‍ ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന വഴിത്തിരിവുകളും മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വാര്‍ത്തയും അനുബന്ധ ചര്‍ച്ചകളുമാണ്. പൂര്‍വ മാതൃകകളില്ലാത്ത അഥവാ ഉണ്ടെന്നറിയാത്ത ഒരു കേസിന്റെ തുടര്‍ച്ചകളെ പറ്റി പൊതു സമൂഹം ആശങ്കപ്പെടുന്നുണ്ട്. ഇവിടുത്തെ ഏറ്റവും ഗ്ലാമറുള്ള, പണമൊഴുകുന്ന വ്യവസായവും തൊഴിലിടവുമാണ് സിനിമ എന്നതു കൊണ്ടു തന്നെ അതിനെ നേരിട്ടു ബാധിക്കുന്ന വിഷയമായതു കൊണ്ടു തന്നെ വിവാദങ്ങളുമുണ്ടായി. ഞങ്ങള്‍ ഉള്‍പ്പെടുന്ന മാധ്യമലോകം അനുനിമിഷം ട്വിസ്റ്റുകള്‍ തേടിയലഞ്ഞു. എങ്കിലും അതൊരിക്കലും സിനിമയോടുള്ള ആക്രമണമല്ല. കാരണം ജനസമൂഹത്തെ ഇത്രമേല്‍ സ്വാധീനിച്ച ഒരു മാധ്യമമില്ല. വിദേശരാജ്യങ്ങളിലെ വംശവെറിയും പട്ടിണിയും ജീവല്‍പ്രശ്‌നങ്ങളും പുറത്തുകൊണ്ടുവന്നത് ഈ മാധ്യമമാണ്. അത് നന്ദിയോടെ ഓര്‍ക്കുന്നു. 
സിനിമാ നടിമാരെല്ലാം പിഴകളാണെന്ന ധാരണ പേറുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. നടികളല്ലാത്ത സ്ത്രീ തൊഴിലാളികള്‍ സിനിമയിലുണ്ടോ എന്നത് നമ്മുടെ വിഷയവുമല്ല. നടി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോ ലീക്ക് ആവുമോ എന്ന് അതിയായ കൊതിയോടെ കാത്തിരിക്കുന്നവരുണ്ട്. സിനിമാ നടിമാരുടെ ശരിയല്ലാത്ത വസ്ത്രധാരണമാണ് സമൂഹത്തിലെ കുറ്റകൃത്യങ്ങളുടെ പെരുകലിന് പ്രധാനകാരണമെന്ന് വിശ്വസിക്കുന്നവരുണ്ട്. തരുമോ, വെടി, പടക്കം, സൈസ് എത്രയാ എന്നൊക്കെ പരസ്യമായി ചോദിക്കുന്നത് അവകാശമാണെന്ന് ധരിക്കുന്നവരും കുറവല്ല.
സ്വന്തം കാര്യം വക്കീലിനെപ്പോലെ വാദിക്കുകയും അന്യന്റെ കാര്യം ജഡ്ജിയെപ്പോലെ വിലയിരുത്തുന്നവനുമാണല്ലോ മനുഷ്യര്‍ പ്രത്യേകിച്ച് മലയാളി. ഉപദേശങ്ങളുടെ നീണ്ട നിരയുമായി ഇവരുടെ കുടുംബ ജീവിതത്തിലേക്ക് വലിഞ്ഞു കയറുന്നവരുമുണ്ട്. അവരുടെയൊക്കെ കാരണവര്‍ ആവുന്നുണ്ട് ഇന്നസെന്റ്. അഭിനയം തൊഴിലായി സ്വീകരിച്ച സ്ത്രീകളുടെ കൂടി സംഘടനാ പ്രസിഡന്റ് ആയിരുന്നു കൊണ്ടു തന്നെ.
മലയാളത്തിലെ ഒരു മുന്‍നിര നായിക നാട്ടിലെ ജ്വല്ലറി ഉദ്ഘാടനം ചെയ്യാന്‍ ഒരു സൂപ്പര്‍ നായകനൊപ്പം എത്തി. കൂടി നിന്ന ആണ്‍കൂട്ടം അവരുടെ മുടി പിടിച്ചു വലിക്കാനും ദേഹത്ത് തൊടാനും തുടങ്ങി. സുരക്ഷാ ജീവനക്കാര്‍ അവരെ പിടിച്ചു മാറ്റി. ദേഹത്തേക്ക് ഓരോന്നു വലിച്ചെറിഞ്ഞും ശരീരവര്‍ണ്ണന നടത്തിയും ആ കൂടി നിന്നവര്‍ ആക്രമണം തുടര്‍ന്നു. കണ്ണു നിറഞ്ഞ് ആകെ പതറി അവര്‍ നിന്നു. ജനക്കൂട്ടം കൂടെയുണ്ടായിരുന്ന നായകനെ ഭക്തിയോടെ വണങ്ങി കയ്യടിച്ചു. ഞങ്ങള്‍ കുറെ പേര്‍ക്ക് ഒട്ടും ഉള്‍ക്കൊള്ളാനാവാത്ത ഓര്‍മയാണിത്. നിസംഗനായി ചിരിച്ചു നില്‍ക്കുന്ന നായകനടക്കം ആര്‍ക്കും അത് വലിയ ആക്രമണമായിരുന്നില്ല.
എത്രയോ നായകനടന്‍മാര്‍ മലയാള സിനിമ ചരിത്രത്തില്‍ വന്നുപോയി സിനിമക്കിന്നും മാറ്റമില്ല. 
ഇരയെ അപമാനിക്കുന്ന തരത്തിലുള്ള പരസ്യ പ്രസ്താവനകളെ തുടര്‍ന്ന് പല താരങ്ങള്‍ക്കും മാപ്പു പറയേണ്ടി വന്നു. നടിയെങ്കിലും ജീവിതം പിച്ചിച്ചീന്തപ്പെട്ട ആ പെണ്‍കുട്ടിയെക്കുറിച്ച് ആരും മിണ്ടാറില്ല. അവള്‍ ഇന്നും ഉപഭോഗവസ്തുവാണ്. അല്ലെങ്കില്‍ അങ്ങനെ വരണം എന്നാണ് പലരും ചിന്തിക്കുന്നത്. സ്വന്തം കുടുംബത്തിലെ കുട്ടിക്കാണ് ഇത്തരമൊരവസ്ഥയില്‍ നിങ്ങള്‍ ഇങ്ങനാണോ ചിന്തിക്കാറ്. 
ആ കടുംബത്തിലെ ഒരംഗത്തിന്റെ എഫ് ബി പോസ്റ്റ് ഹൃദയഭേദകമാണ്. ഇരയെന്നുവിളിച്ച് ഞങ്ങളെയും കുടുംബത്തെയും ഇങ്ങനെ വേട്ടയാടരുതെന്നായിരുന്നു അത്. 
....പ്രിയ സോദരി മാപ്പ് അത്ര മാത്രം... ഒപ്പം സത്യം പുറത്തുവരട്ടെയെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന ആത്മാര്‍ത്ഥ ആഗ്രഹവും.
വിളറിപിടിച്ച സമൂഹത്തില്‍ നിന്നും കഴുകന്‍ കണ്ണുകള്‍ നിന്നെ കൊത്തിവലിക്കാതിരിക്കട്ടെ.... ജയ് മലയാള സിനിമ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണ്ണക്കൊള്ള; സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘനെതിരായ അന്വേഷണമാണ് നടക്കേണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (10 minutes ago)

ഓപ്പറേഷന്‍ ഡിഹണ്ട്; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്ന 49 പേർ അറസ്റ്റിൽ; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നു  (19 minutes ago)

ജനല്‍ കട്ടിള ദേഹത്ത് വീണു ഒന്നാം ക്ലാസുകാരന് ദാരുണാന്ത്യം  (25 minutes ago)

ഭർതൃമതികൾക്ക് മാത്രമായി ഉണ്ടാകുന്ന ഈ വൈകൃത രോഗത്തിന് മരുന്നുണ്ടോ എന്ന് ആദ്യം ഒരു ഗവേഷണം നടത്തുക; അതിജീവിതകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി ബിന്ദു  (28 minutes ago)

രാഹുല്‍ പുറത്തുനില്‍ക്കുന്നത് തന്റെ കുടുംബത്തിന് ഭീഷണിയാണെന്ന് പരാതിക്കാരി  (43 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്  (54 minutes ago)

കൊച്ചി ബിനാലെ സന്ദർശിച്ച് ഷിക്കാഗോ സ്കൂൾ ഓഫ് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സംഘം...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...  (1 hour ago)

രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ്‌ കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്  (1 hour ago)

വീട് പണിയ്ക്ക് വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി വീണ് ഒന്നാം ക്ലാസ് വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം...  (1 hour ago)

ഇന്ത്യൻ മൈലോമ കോൺഗ്രസിന് പ്രൗഢഗംഭീരമായ തുടക്കം  (1 hour ago)

ദുൽഖർ സൽമാനും കീർത്തി സുരേഷും സുഹാസിനിയും ഒന്നിക്കുന്ന ജോസ് ആലുക്കാസിൻ്റെ ‘മൈ ബെസ്റ്റ് ഫ്രണ്ട്സ് വെഡിംഗ്’ കാമ്പെയ്‌ൻ  (2 hours ago)

ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ  (2 hours ago)

എല്ലാ തെളിവുകളും തന്റെ കയ്യിൽ ഭദ്രം: ബലാത്സം​ഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; സ്വതന്ത്രനായി മത്സരിച്ചാൽ പോലും ഞാൻ ജയിക്കും...  (2 hours ago)

ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ സാക്ഷിയായ ഭാര്യയെ നടുറോഡില്‍ വെടിവെച്ചു കൊന്നു  (2 hours ago)

Malayali Vartha Recommends