Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

രാമലീലയ്ക്ക് എന്ത് സംഭവിച്ചാലും നേരിടാന്‍ തയ്യാര്‍; രണ്ടും കല്‍പ്പിച്ച് ടോമിച്ചന്‍ മുളകുപാടം

06 JULY 2017 09:00 PM IST
മലയാളി വാര്‍ത്ത

ബ്രഹ്മാണ്ഡ വിജയം നല്‍കിയ പുലിമുരുകനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രമാണ് രാമലീല. പുലിമുരുകനായി കോടികള്‍ ഇറക്കിയപ്പോഴും ഇല്ലാതിരുന്ന അങ്കലാപ്പ് ഇപ്പോഴുണ്ടെന്ന് അദ്ദേഹത്തിന്റെ വാക്കുകളിലൂടെ വായിചെടുക്കാനാവും.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ അനുദിനം ആരോപണങ്ങള്‍ ശക്തിപ്പെടുന്നതിനിടെയാണ് രാമലീല റിലീസിനായി ഒരുങ്ങുന്നത്. 14 കോടി രൂപയാണ് രാമലീലയ്ക്കായി മുളകുപാടം മുടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യാന്‍ നിശ്ചയിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മാറ്റി വയ്ക്കുകയായിരുന്നു.

ഈ വിവാദങ്ങള്‍ക്കിടയില്‍ റിലീസ് ചെയ്താല്‍ പ്രേക്ഷകര്‍ കൈവിടുമോയെന്ന ഭയം അദ്ദേഹത്തിനുണ്ട്. എന്നാല്‍ രണ്ടും കല്‍പ്പിച്ച് ഇറങ്ങാന്‍ തന്നെയാണ് ടോമിച്ചന്‍ ഇപ്പോഴത്തെ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം ഇരുപത്തി ഒന്നിന് റിലീസ് ചെയ്യുന്ന ചിത്രം മികച്ചതാണെങ്കില്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് ടോമിച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'എന്റെ ജീവിതത്തില്‍ പരീക്ഷണങ്ങള്‍ ഒരുപാട് ഉണ്ടായിട്ടുണ്ട്. പുലിമുരുകനായി കോടികള്‍ എറിഞ്ഞതും ബ്രഹ്മാണ്ടവിജയം പ്രതീക്ഷിച്ചല്ല. ചിത്രത്തിന്റെ കഥ മികച്ചതാണെങ്കില്‍ ദിലീപിനെതിരായ വിവാദങ്ങളോ ആരോപണങ്ങളോ പ്രേക്ഷകര്‍ ചിന്തിക്കില്ല. അതല്ലാ മറിച്ചാണേല്‍ അതും നേരിടാന്‍ തയ്യാറാണ്'ടോമിച്ചന്‍ പറയുന്നു.

നവാഗതനായ അരുണ്‍ ഗോപിയാണ് രാമലീല സംവിധാനം ചെയ്യുന്നത്. സച്ചിയുടേതാണ് തിരക്കഥ. കേരളത്തിലെ സമകാലിക രാഷ്ട്രീയരംഗത്തെ ചുറ്റിപ്പറ്റിയാണ് കഥ . ദിലീപിന്റെ കഥാപാത്രമായ രാമനുണ്ണി ഒരു അഭിഭാഷകനാണ്. തന്റെ വക്കീല്‍ ജീവിതം ഉപേക്ഷിച്ച് നിര്‍ബന്ധിതമായ ചില സാഹചര്യങ്ങളില്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതാണ് കഥ.

രാമലീലയിലൂടെ രാധിക ശരത് കുമാര്‍ നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. പ്രയാഗ മാര്‍ട്ടിന്‍, രണ്‍ജി പണിക്കര്‍, സലിം കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റു താരങ്ങള്‍. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (5 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (51 minutes ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (1 hour ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (1 hour ago)

സംഭവം തൃശ്ശൂരിൽ  (1 hour ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ആഡംബരം തുളമ്പുന്ന ജീവിതം  (1 hour ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (1 hour ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (2 hours ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (3 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (3 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (4 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (4 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (4 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (4 hours ago)

Malayali Vartha Recommends