ബ്ലേഡ് മാഫിയകളെ പിടികൂടാനുള്ള ഓപ്പറേഷന്‍ കുബേരയില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം, ആഭ്യന്തരമന്ത്രിയ്‌ക്കും പോലീസുകാര്‍ക്കും രഹസ്യമായി വിവരം നല്‍കാം

കേരളത്തെ കാര്‍ന്നു തിന്നുന്ന ഒരു മഹാരോഗം കണക്കെ പടര്‍ന്നു പിടിച്ചിരിക്കുന്ന പിരിവു പലിശക്കാരേയും കൊള്ള പലിശക്കാരേയും പിടികൂടാനുള്ള സര്‍ക്കാരിന്റെ തീവ്രയത്‌ന പരിപാടിയായ ഓപ്പറേഷന്‍ കുബേരയില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം. റിസര്‍വ് ബാങ്ക് അംഗീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ പലിശയ്‌ക്ക് കടം കൊടുക്കാന്‍ പാടില്ല. അതിനാല്‍ തന്നെ കേരളത്തില്‍ ഇങ്ങനെ പലിശയ്‌ക്ക് പണം കൊടുക്കുന്നത് കുറ്റകരമാണ്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും മറ്റ് ഉയര്‍ന്ന പോലീസ് മേധാവികളേയും നേരിട്ട് വിളിച്ച് വിവരം നല്‍കാം. വിവരം നല്‍കുന്ന ആളിന്റെ പേരോ വിവരമോ രഹസ്യമായി തന്നെ സൂക്ഷിക്കുന്നതാണ്.
പണമിടപാടുകാരുടെ പീഡനം നേരിടുന്ന ആര്‍ക്കും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് വിളിക്കാം. ചെന്നിത്തലയുടെ ഇ മെയ്‌ലിലൂടെയും പരാതി അിറയിക്കാം.
ഇതു കൂടാതെ ദക്ഷിണ മേഖലയിലുള്ള എല്ലാ പൊലീസ് മേധാവികളുടെയും മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ് മുഖേനയോ വാട്ട്‌സ് അപ്‌ലൂടെയോ പൊതുജനങ്ങള്‍ക്ക് ബ്ലേഡ് മാഫിയകളെക്കുറിച്ചുള്ള വിവരങ്ങള്‍ സന്ദേശങ്ങളായി കൈമാറാവുന്നതാണ്. ഇത്തരം സന്ദേശങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതായിരിക്കും. ബ്ലേഡ് മാഫിയാ കേന്ദ്രങ്ങള്‍ കണ്ടുപിടിക്കാന്‍ സഹായകരമാകുന്ന രീതിയിലുള്ള ചിത്രങ്ങളും രേഖകളും അയക്കാവുന്നതാണ്. കൂടാതെ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ ബ്ലേഡ് മാഫിയയ്ക്ക് അനുകൂലമായ സമീപനം സ്വീകരിക്കുകയാണെങ്കില്‍ ആ വിവരവും അറിയിക്കാം.
ബ്ലേഡ് മാഫിയാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ ഗുണ്ടാ നിയമം പ്രകാരം സ്വന്തം ജില്ലയില്‍ നിന്ന് നാടുകടത്തല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുവാന്‍ തിരുവനന്തപുരം റെയ്ഞ്ച് ഐ.ജിക്കും കൊച്ചി റെയ്ഞ്ച് ഐ.ജിക്കും ദക്ഷിണാ മേഖല എ.ഡി.ജി. പി.കെ പത്മകുമാര്‍ അടിയന്തിര നിര്‍ദേശം നല്‍കി.
സന്ദേശങ്ങള്‍ കൈമാറുന്നതിനുള്ള ദക്ഷിണ മേഖലയിലെ ജില്ലാ പൊലീസ് മേധാവികളുടെ മൊബൈല്‍ നമ്പറുകളും ഇ-മെയില്‍ അഡ്രസുകളും ചുവടെ ചേര്‍ക്കുന്നു.
തിരുവനന്തപുരം സിറ്റി ഇ-മെയില്‍ ഐ.ഡി - cptvm.pol@kerala.gov.in ഫോണ്‍ നമ്പര്‍ - 9497996991
തിരുവനന്തപുരം റൂറല്‍ ഇ-മെയില്‍ ഐ.ഡി - sptvmrl.pol@kerala.gov.inഫോണ്‍ നമ്പര്‍- 9497996985
കൊല്ലം സിറ്റി ഇ-മെയില്‍ ഐ.ഡി - cpklm.pol@kerala.gov.in ഫോണ്‍ നമ്പര്‍-9497996984
കൊല്ലം റൂറല്‍ ഇ-മെയില്‍ ഐ.ഡി - spklmrl.pl@kerala.gov.inഫോണ്‍ നമ്പര്‍ - 9497996908
പത്തനംതിട്ട ഇ-മെയില്‍ ഐ.ഡി - sppta.pol@kerala.gov.inഫോണ്‍ നമ്പര്‍ - 9497996983
ആലപ്പുഴ ഇ-മെയില്‍ ഐ.ഡി - spalpy.pol@kerala.gov.inഫോണ്‍ നമ്പര്‍ -9497996982
കോട്ടയം ഇ-മെയില്‍ ഐ.ഡി - spktym.pol@kerala.gov.inഫോണ്‍ നമ്പര്‍ - 9497996980
ഇടുക്കി ഇ-മെയില്‍ ഐ.ഡി -spidk.pol@kerala.gov.in ഫോണ്‍ നമ്പര്‍ -9497996991
കൊച്ചി സിറ്റി ഇ-മെയില്‍ ഐ.ഡി - cpekm.pol@kerala.gov.in ഫോണ്‍ നമ്പര്‍ - 9497996990
കൊച്ചി റൂറല്‍ ഇ-മെയില്‍ ഐ.ഡി - spekmrl.pol@kerala.gov.in ഫോണ്‍ നമ്പര്‍ -9497996979
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha