ഫേസ്ബുക്ക് കാമുകനെ തേടിയിറങ്ങി പുലിവാല് പിടിച്ച് 17കാരി; പെൺകുട്ടിയെ കണ്ട് കാമുകന് ബോധക്ഷയം, പിന്നെ സംഭവിച്ചത്

തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ 17കാരി ഫേസ്ബുക്ക് കാമുകനെ തേടിയിറങ്ങി പോലീസ് വലയിലായി പുലിവാലുപിടിച്ചു. മൂന്നാറിനപ്പുറം വട്ടവടയിലെ റിസോര്‍ട്ട് ജീവനക്കാരനായ കുറുപ്പുംപടി സ്വദേശിയും പെണ്‍കുട്ടിയും ഫേസ്ബുക്കിലൂടെയാണു പരിചയപ്പെട്ടത്. പരിചയം പ്രണയത്തിലായതോടെ പെണ്‍കുട്ടി, തന്നെ വിവാഹം കഴിക്കണമെന്നും നേരില്‍ കാണണമെന്നും യുവാവിനോട് ആവശ്യപ്പെട്ടു.
എന്നാല്‍, കഴക്കൂട്ടത്തെത്താന്‍ യുവാവിനു കഴിഞ്ഞില്ല. ഇതോടെ, പെണ്‍കുട്ടി കഴിഞ്ഞ ഞായറാഴ്ച യുവാവിനെത്തേടി വീട്ടില്‍നിന്നു പുറപ്പെട്ടു. ചൊവ്വാഴ്ച എറണാകുളം ജില്ലയില്‍ അലഞ്ഞ പെണ്‍കുട്ടി ഒടുവില്‍ യുവാവ് വട്ടവടയിലുണ്ടെന്നു മനസിലാക്കി. തുടര്‍ന്ന് രാത്രി ഒമ്പതുമണിയോടെ അടിമാലി ടൗണില്‍ ബസിറങ്ങി
രാത്രിയിൽ ടൗണില്‍ ബസിറങ്ങിയ പെണ്‍കുട്ടി പരിഭ്രാന്തയായതോടെ നാട്ടുകാര്‍ വിവരങ്ങള്‍ തിരക്കി. ഇതോടെ പെൺകുട്ടി പരസ്പര വിരുദ്ധമായ മറുപടി പറഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിളിച്ചു. പോലീസ് സംസാരിച്ചപ്പോഴാണ് ഫേസ്ബുക്ക് പ്രണയകഥ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് കാമുകനെ പോലീസ് കണ്ടെത്തി ചോദ്യംചെയ്‌തെങ്കിലും താനുദ്ദേശിക്കുന്ന പെണ്‍കുട്ടിയല്ല ഇതെന്നും പ്രൊഫൈല്‍ ചിത്രം കണ്ടു തെറ്റിദ്ധരിച്ചാണ് ഈ പെണ്‍കുട്ടിയെ പ്രണയിച്ചതെന്നും പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ താന്‍ ഒരുക്കമല്ലെന്നും അറിയിച്ചു.
പെൺകുട്ടിയെ ഞായറാഴ്ച കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഒടുവിൽ വിവരമറിഞ്ഞ് ബന്ധുക്കളും അവിടെ നിന്നുള്ള പോലീസും അടിമാലിയിലെത്തി. ഒടുവിൽ കാര്യങ്ങൾ ഒരുവിധം പറഞ്ഞു സമാധാനിപ്പിച്ച് പെണ്‍കുട്ടിയെയും കൊണ്ട് ബന്ധുക്കൾ വീട്ടിലേയ്ക്ക് മടങ്ങി.
https://www.facebook.com/Malayalivartha

























