മണിപ്പൂരിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി; പരിശോധിക്കുന്നത് 62 കൊലപാതകങ്ങള്‍

മണിപൂരിലെ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് സുപ്രീകോടതി. പ്രത്യേക സൈനികാധികാരമായ അഫ്‌സ്പ നിയമത്തിന്റെ മറവില്‍ നിരപരാധികളെ സൈന്യം വെടിവെച്ചുകൊല്ലുന്നുവെന്ന ഹര്‍ജിയിലാണ് ജസ്റ്റിന്‍ മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. അന്വേഷണ റിപ്പോര്‍ട്ട് 2018 ജനുവരിക്കു മുമ്പ് സമര്‍പ്പിക്കാനും സുപ്രീം കോടതി നിര്‍ദേശം നല്‍കി.
നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന റിട്ട് ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. പ്രത്യേക സൈനികാധികാരനിയമം ഉപയോഗിച്ച് നിരപരാധികളെ കൊല്ലുകയാണെന്നാണ് പ്രധാനയാരോപണം. വ്യാജ ഏറ്റുമുട്ടലുകളില്‍ സൈന്യം 62 ഓളം കൊലപാതകങ്ങള്‍ നടത്തിയെന്നാണ് ഹര്‍ജി ചൂണ്ടിക്കാണിക്കുന്നത്. സൈനിക നടപടിക്കിടെ കൊല്ലപ്പെടുന്ന കേസുകളില്‍ ഉടന്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് കഴിഞ്ഞവര്‍ഷം ഇതേ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. ഉത്തരവ് പുന:പരിശോധിക്കണമെന്ന് കേന്ദ്രവും മണിപ്പൂര്‍ സര്‍ക്കാരും ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.
1980 സെപ്തംബര്‍ എട്ടിനാണ് മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കി കൊണ്ടുള്ള അഫ്‌സ്പ പ്രാബല്യത്തില്‍ വന്നത്. കൊല, കൊള്ള, തട്ടിക്കൊണ്ടു പോകല്‍ തുടങ്ങി സമാധാന അന്തരീക്ഷം നഷ്ടമായപ്പോഴാണ് അഫ്‌സ്പ കൊണ്ടുവന്നത്. വിചാരണയില്ലാതെ ആളുകളെ കൊല്ലുന്ന സൈന്യത്തിന്റെ കരിനിയമവാഴ്ചയ്‌ക്കെതിരെ സുപ്രീം കോടതില്‍ ഹര്‍ജി സമീപിച്ചത്.
https://www.facebook.com/Malayalivartha

























