മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ അട്ടിമറിക്കുന്ന സ്ഥലംമാറ്റ ഉത്തരവ് റവന്യൂമന്ത്രി മരവിപ്പിച്ചു

മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ നടപടികള്‍ അട്ടിമറിക്കുന്ന സ്ഥലമാറ്റ ഉത്തരവ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ മരവിപ്പിച്ചു. ഇതു സംബന്ധിച്ച നിര്‍ദേശം മന്ത്രി ജില്ലാ കലക്ടര്‍ക്ക് നല്‍കി. പുതിയ സബ് കലക്ടര്‍ സ്ഥാനമേറ്റശേഷം സ്ഥലമാറ്റത്തില്‍ തീരുമാനമെടുക്കാനാണ് മന്ത്രിയുടെ നിര്‍ദേശം.
സര്‍വ്വേ സൂപ്രണ്ട്, സീനിയര്‍ ക്ലാര്‍ക്ക് അടക്കം നാല് ഉദ്യോഗസ്ഥരെ ജില്ലയിലെ വിവിധ ഇടങ്ങളിലൂടെ സ്ഥലം മാറ്റിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് ഉത്തരവ് വന്നത്.
ദേവികുളം സബ് കലക്ടര്‍ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ സ്ഥലം മാറിപ്പോയതിനു തൊട്ടുപിന്നാലെയാണ് ഇവരെ സ്ഥലംമാറ്റിയിരുന്നത്. തഹസീല്‍ദാരെയും സ്ഥലംമാറ്റിയിരുന്നു. സബ് കലക്ടറുടെ നേതൃത്വത്തില്‍ നടന്ന കയ്യേറ്റമൊഴിപ്പിക്കലിന് എല്ലാ സഹായവും ചെയ്ത് നല്‍കിയിരുന്നത് ഈ ഉദ്യോഗസ്ഥരായിരുന്നു. ഇവരെ ഇവിടെ നിന്നും മാറ്റാന്‍ പ്രദേശിക രാഷ്ട്രീയ നേതൃത്വം ശക്തമായ സമ്മര്‍ദ്ദം നടത്തിവരികയായിരുന്നു.
https://www.facebook.com/Malayalivartha

























