പ്രവാസി വോട്ടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം

പ്രവാസി വോട്ടില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം. പ്രവാസി വോട്ട് വിഷയം അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിലെ അതൃപ്തി വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീംകോടതി എത്രയും വേഗം വിഷയത്തില്‍ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടത്.
നിയമഭേദഗതിയാണോ, ചട്ടഭേദഗതിയാണോ വേണ്ടതെന്ന് ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. പ്രവാസി വോട്ടിനുള്ള നിയമഭേദഗതി കൊണ്ടുവരികയാണെങ്കില്‍ മൂന്നു മാസത്തിനുള്ളില്‍ നടപ്പിലാക്കമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.
നിലവില്‍ 24,348 പ്രവാസികളാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേരളം, പഞ്ചാബ്, തെലങ്ക്ാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് പ്രവാസികളില്‍ അധികവും. ബാലറ്റ് പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്ത് വോട്ട് രേഖപ്പെടുത്തി തപാലായി അയയ്ക്കുന്ന ഇസംവിധാനം കൊണ്ടുവരണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha

























