ദിലീപ് കാരണം ജയിലിലായിരുന്ന ദിനേശ് പണിക്കര്‍ക്ക് നല്‍കിയ അതെ നമ്പര്‍ ദിലീപിനും!!

പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെക്ക് കേസില്‍ നടന്‍ ദിലീപ് നിര്‍മാതാവ് ദിനേശ് പണിക്കരെ ജയിലില്‍ അടച്ചിരുന്നു. അന്ന് 523 ആയിരുന്നു ദിനേശ് പണിക്കരുടെ നമ്പര്‍. അതേ നമ്പര്‍ തന്നെ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനും ലഭിച്ചു എന്നത് കാലത്തിന്റെ കാവ്യനീതിയാകാം. ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമയുടെ വിതരണക്കാരനായ ദിനേശ് പണിക്കര്‍ ദിലീപിന് ഒന്നേകാല്‍ ലക്ഷം രൂപയുടെ ചെക്ക് നല്‍കിയിരുന്നു.
അതൊരു ഉറപ്പിന് വേണ്ടിയായിരുന്നു. തന്നോട് ചോദിച്ച ശേഷമേ ബാങ്കില്‍ സമര്‍പ്പിക്കാവൂ എന്ന് ദിനേശ് പണിക്കര്‍ നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ, ദിലീപ് അതിന് മുമ്പ് ചെക്ക് സമര്‍പ്പിക്കുകയും ദിനേശ് പണിക്കര്‍ അറസ്റ്റിലാവുകയും ചെയ്തു. എന്നാല്‍ സാമ്പത്തിക സ്ഥിതി വളരെ മോശമായതിനെ തുടര്‍ന്നാണ് അന്ന് അങ്ങനെ ചെയ്യേണ്ടി വന്നതെന്ന് ദിലീപ് വെളിപ്പെടുത്തിയിരുന്നു.
പിന്നീട് ദിനേശ് പണിക്കരോട് ദിലീപ് ക്ഷമ ചോദിക്കുകയും അദ്ദേഹത്തെ തന്റെ റിംഗ് മാസ്റ്റര്‍ എന്ന സിനിമയില്‍ ദിനേശ് പണിക്കരെ വിളിച്ച് അഭിനയിപ്പിക്കുകയും ചെയ്തു. പക്ഷെ, അതൊക്കെ താരത്തിന്റെ തന്ത്രമാണെന്നാണ് ദിലീപിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. ദിനേശ് പണിക്കര്‍ റിമാന്‍ഡില്‍ കഴിഞ്ഞ ആലുവ സബ് ജയിലില്‍ തന്നെയാണ് ദിലീപിനെയും റിമാന്‍ഡിലാക്കിയത്. ഇതിനെ കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് പറഞ്ഞാണ് മാക്ടയിലെ പ്രവര്‍ത്തകര്‍ കളിയാക്കുന്നത്.
https://www.facebook.com/Malayalivartha

























