ദിലീപിനെ നുണപരിശോധനക്ക് വിധേയനാക്കാൻ സാധ്യത!!

ദൃശ്യങ്ങൾ പകർത്തിയ ഫോണിനെ കുറിച്ച് അറിയില്ലെന്ന് ദിലീപ് പറഞ്ഞതോടെ നുണപരിശോധന അടക്കമുള്ള ശാസ്ത്രീയ പരിശോധനകളിലേക്ക് പോലീസ് കടന്നേക്കുമെന്ന് സൂചന. ദിലീപിനെതിരായ തെളിവുകൾ കൃത്യമായി ലഭിച്ചില്ലെങ്കിൽ ഇതുവരെ നടത്തിയ എല്ലാ പ്രവർത്തനങ്ങളും വിഫലമാകുമെന്ന് പോലീസിനറിയാം . ഇപ്പോഴാണെങ്കിൽ പോലീസിന്റെ പക്കൽ ദിലീപിനെതിരായ കൃത്യമായ തെളിവുകൾ ഇല്ല. ചില തെളിവുകൾ ഉണ്ടെങ്കിലും അത് കോടതിയിൽ ദുർബലമാകുമോ എന്നാണ് പോലീസിന് സംശയം. ശരിയായ തെളിവില്ലാതെ നീങ്ങിയാൽ പോലീസ് പഴി കേൾക്കും.
ദിലീപിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത് ഇതിനാണെന്നും റിപ്പോർട്ടുകളുണ്ട്. ചോദ്യം ചെയ്യലുമായി പോലീസ് സഹകരിക്കുന്നില്ലെന്നാണ് പോലീസ് ഭാഷ്യം. ദൃശ്യങ്ങൾ പകർത്തി ഫോൺ എവിടെയാണെന്ന് കണ്ടെത്തണം. എന്നാൽ അങ്ങനെയൊരു ഫോണിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് ദിലീപ് പോലീസിനെ അറിയിച്ചു. അതേസമയം ഫോണും മെമ്മറി കാർഡും താൻ നൽകിയത് തന്റെ അഭിഭാഷകൻ പ്രതീഷ് ചാക്കോക്കാണെന്ന് സുനിൽ അറിയിച്ചു.
പ്രതീഷ് ചാക്കോയെ സുനിലിന് പരിചയപ്പെടുത്തിയത് ദിലീപാണ്. എന്നാൽ പ്രതീഷ് ചാക്കോ ഇക്കാര്യം സമ്മതിക്കുമോ എന്ന് കണ്ടറിയാം. പ്രതീഷിനെ കസ്റ്റഡിയിലെടുക്കാൻ പോലീസ് ഒരുങ്ങുകയാണ്. ദിലീപ് നേതൃത്വം നൽകിയിരുന്ന വിതരണക്കാരുടെ സംഘടനയുടെ അഭിഭാഷകനാണ് പ്രതീഷ്. സെലിബ്രിറ്റിയായതിനാൽ ദിലീപിനെതിരെ മൂന്നാം മുറ പ്രയോഗിക്കാൻ പോലീസിന് കഴിയില്ല. ആകെയുള്ള മാർഗ്ഗം ശാസ്ത്രീയ പരിശോധനയാണ്. എന്നാൽ ഇതിന് ദിലീപിന്റെ അനുമതി വേണം. അതിന് ദിലീപ് തയ്യാറായേക്കും. ഇല്ലെങ്കിൽ കുരുക്ക് കൂടുതൽ മുറുകാനാണ് സാധ്യത.
ദിലീപ് ഏതായാലും പോലീസിനെ വലയ്ക്കുന്നു എന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന. ദൃശ്യങ്ങൾ ചിത്രീകരിച്ച ഫോണാണ് ഏറ്റവും വലിയ തൊണ്ടിമുതൽ. രണ്ടാമത്തേത് മെമ്മറി കാർഡും. രണ്ടും കിട്ടാതിരുന്നാൽ ദിലീപും പൾസറുമൊക്കെ സുഖമായി ഊരി പോകും. പ്രതീഷിന്റെ കൈയിൽ നിന്നും തൊണ്ടിമുതൽ ദിലീപ് കരസ്ഥമാക്കിയിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. അതുകൊണ്ടാണ് പൾസർ ചോദിച്ച പണം കൊടുക്കാതിരുന്നതെന്ന് പോലീസ് കരുതുന്നു.
ഏതു വിധേനയും തൊണ്ടി കരസ്ഥമാക്കാനാണ് പോലീസ് നീങ്ങുന്നത്. ദിലീപാണെങ്കിൽ തൊണ്ടിമുതൽ ഒളിപ്പിക്കാനുള്ള വ്യഗ്രതയിലും. കേസ് വിചാരണ ക്കെത്തുമ്പോൾ പൾസർ കൂറുമാറിയാലെന്തു ചെയ്യുമെന്നാണ് പോലീസിന് സംശയം. അങ്ങനെ സംഭവിച്ചാൽ പോലീസ് ഒത്തു കളിച്ചെന്ന് ആരോപണം ഉയരും.
എന്നെക്രൂശിക്കാൻ ശ്രമിക്കുന്നവരോടും,എന്റെ രക്തത്തിനായ് ദാഹിക്കുന്നവരോടും, ഇവിടത്തെ മാധ്യമങ്ങളോടും,പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ, ഒരു കേസിലും എനിക്ക് പങ്കില്ല,സലിം കുമാർ പറഞ്ഞതു പോലെ ബ്രയിൻ മാപ്പിങ്ങോ,നാർക്കോനാലിസിസ്സ്,ടെസ്റ്റോ,നുണ പരിശോധനയോ എന്തുമാവട്ടെ ഞാൻ തയ്യാറാണെന്ന് ദിലീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ആ വാക്ക് ദിലീപ് പാലിക്കുമോ?
https://www.facebook.com/Malayalivartha

























