കളി കാര്യമാകുമേ; തമാശയൊക്കെ സിനിമയില്‍ മതി; ദിലീപിനോട് പൊട്ടിത്തെറിച്ച് പോലീസ് ഒപ്പം കര്‍ശന താക്കീതും

ജയിലില്‍ കയറിയാല്‍ ഒരു നാട്ടുനടപ്പാണ് നടയടി എന്നത് ആര്‍ക്കും അതില്‍ നിന്നും ഒഴികഴിവില്ല. അതുപോലെ പോലീസ് കസ്റ്റഡിയും അത്ര സുഖകരമല്ല. കൃത്യമായ മറുപടി ഇല്ലെങ്കില്‍ ആരും ഒന്ന് വിറക്കും. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണിനെക്കുറിച്ച് പോലീസ് ദിലീപിനോട് ചോദിക്കുകയും തനിക്ക് അതിനെക്കുറിച്ച് ഒന്നും തന്നെ അറിയില്ലെന്ന് ദിലീപ് മറുപടി പറയുകയും ചെയ്തു. എന്നാല്‍ ദിലീപിന്റെ മറുപടിയോടു പ്രതികൂലമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. തമാശയൊക്കെ സിനിമയില്‍ മതിയെന്നും ഇത് സിനിമയില്‍ ഉള്ള പോലിസുമല്ലെന്നുമാണ് അന്വേഷണ ഉധ്യോഗസ്ഥര്‍ ദിലീപിനോട് പറഞ്ഞത്.ചോദ്യം ചെയ്യലില്‍ ദിലീപ് സഹകരിച്ചില്ലെന്നും ഇടയ്ക്ക് തമാശകള്‍ പറഞ്ഞ് കേസ് വഴി തിരിച്ചു വിടാന്‍ ശ്രമിക്കുകയും ചെയ്ത ദിലീപിന് താക്കീത് നല്‍കുകയും എസ് പി ചെയ്തു. കോടതിയില്‍ എത്തിയപ്പോഴും സമാന സംഭവം ഉണ്ടായി കോടതിയിലെ താമസത്തെക്കുറിച്ച് പറഞ്ഞപ്പോഴായിരുന്നു നടനെ ഇത് സിനിമയിലെ കോടതിയല്ലെന്നും ശരിക്കുമുള്ളത് വരുന്നെ ഉള്ളെന്നും പോലീസ് പറഞ്ഞു. ഉദ്യോഗസ്ഥരോട് അടുക്കാനും തമാശ പറയാനും നടന്‍ ശ്രമിച്ചപ്പോള്‍ പോലീസ് അത് പ്രോത്സാഹിപ്പിച്ചില്ല. കൂടാതെ എസ്പി പോലീസുകാര്‍ക്ക് തമാശയും സൗഹൃദവും വേണ്ടെന്ന് താക്കീത് നല്‍കുകയും ചെയ്തു. ഇപ്പോള്‍ തന്നെ പോലീസിന്റെ സ്വരം മാറാന്‍ തുടങ്ങി. ഇനിയുള്ള സമയം ഇരുകൂട്ടര്‍ക്കും നിര്‍ണായകമാണ്. അതേ സമയം അപ്പുണ്ണി മുങ്ങിയതും പോലീസിനെ കലിപ്പിക്കുന്നുണ്ട്. 
നടിയെ അക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഒളിവിലെന്ന് സൂചന. അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും അപ്പുണ്ണി എത്തിയിരുന്നില്ല. അപ്പുണ്ണിയുടെ അഞ്ച് ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഏലൂരിലെ വീട്ടില്‍ പൊലീസ് എത്തിയെങ്കിും അപ്പുണ്ണിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടായേക്കുമെന്ന് വിവരം. ദിലീപിന്റെ തെളിവെടുപ്പ് അവസാനിച്ചതോടൊപ്പം മൊഴിയെടുക്കലും പൂര്‍ത്തിയായിട്ടുണ്ട്. ഗൂഡാലോചനയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെടാത്ത സാഹചര്യത്തില്‍ പ്രതികളെ സഹായിച്ച ചിലര്‍ ഉടന്‍ അറസ്റ്റിലായേക്കും.
ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇക്കാര്യം ഫോണ്‍രേഖകളുടെ അടിസ്ഥാനത്തിലും മറ്റ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും പൊലീസിന് വ്യക്തമായിട്ടുണ്ട്.പ്രതി കേസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ ബോധിപ്പിച്ചു. ഉടന്‍ കോടതി ദിലീപിനോട് പൊലീസിനെ കുറിച്ച് ചോദിച്ചു. പൊലീസില്‍ നിന്ന് ശാരീരിക പീഡനം ഉണ്ടോയെന്നായിരുന്നു കോടതി ചോദിച്ചത്. ചോദ്യത്തിനുള്ള ഉത്തരം ദിലീപ് ഒറ്റവാക്കില്‍ ഒതുക്കി. പരാതി ഇല്ലെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നുമായിരുന്നു ദിലീപ് മറുപടി നല്‍കിയത്.
<ു>ദിലീപിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കെ രാംകുമാറാണ് ഹാജരായത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം അഭിഭാഷകന്‍ ശക്തമായി എതിര്‍ത്തു. പ്രതിക്കെതിരെ മാധ്യമവിചാരണയും ജഡ്ജ്‌മെന്റുമാണ് നടക്കുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ആരോപിച്ചു. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ കസ്റ്റഡി നീട്ടി ചോദിച്ചത്. എന്നാല്‍ ഇതുവരെ കണ്ടെത്താത്ത ഫോണ്‍ ഇനി ആകാശത്തുനിന്ന് കിട്ടുമോ എന്നായിരുന്നു രാംകുമാര്‍ ചോദിച്ചത്. ഒന്നാം പ്രതിയുടെ ഫോണ്‍ കണ്ടെത്തേണ്ട ചുമതല മറ്റ് പ്രതികള്‍ക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്ന വാദത്തെയും അദ്ദേഹം ഖണ്ഡിച്ചു. ശക്തമായ സാക്ഷികള്‍ ഉണ്ടെങ്കില്‍ പിന്നെന്തിനാണ് മാപ്പുസാക്ഷികളെ തേടുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ ആവശ്യമാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നടന്നത് ഗുരുതര കുറ്റകൃത്യമാണെന്നും ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച കോടതി ദിലീപിന്റെ കസ്റ്റഡി കാലാവധി ഒരു ദിവസം കൂടി നീട്ടുകയായിരുന്നു. നാളെ വൈകിട്ട് അഞ്ച് ദിലീപിനെ വീണ്ടും കോടതിയില്‍ ഹാജരാക്കണം. ഇതിന് ശേഷം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയും.
കേസിലെ ഗൂഢാലോചനയില്‍ ദിലീപിനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തെളിവുകള്‍ പൊലീസ് സമര്‍പ്പിച്ചിട്ടുണ്ടെന്നും ജാമ്യം കിട്ടുക ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























