ആവേശകരമായ രണ്ടാഘട്ട മെട്രോയാത്ര : മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള ട്രയല്‍ റണ്‍ വിജയകരം

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ മെട്രോയുടെ തുടര്‍ച്ചയായുള്ളരണ്ടാഘട്ട മെട്രോപാതയിലെട്രയല്‍ റണ്‍ വിജയകരം . കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ എംജി റോഡിലെ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പാതയിലെ ട്രയല്‍ റണ്‍ വിജയകരം. ഇനി ഒരു മാസത്തോളം തുടര്‍ച്ചയായി ഈ പാതയില്‍ ട്രയല്‍ റണ്‍ നടക്കും. സെപ്റ്റംബര്‍ അവസാനവാരമോ ഒക്ടോബര്‍ ആദ്യത്തോടെയോ പുതിയ പാതയില്‍ സര്‍വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് അറിയിച്ചു .
രാവിലെ പതിനൊന്ന് മണിയോടെയാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം ജംഗ്ഷനില്‍ നിന്ന് മെട്രോ ട്രയല്‍ റണ്‍ തുടങ്ങിയത്. മണിക്കൂറില്‍ പത്ത് കിലോമീറ്റര്‍ വേഗത്തിലായിരുന്നു യാത്ര. കെഎംആര്‍എല്ലിലെയും ഡിഎംആര്‍സിയിലെയും സാങ്കേതിക വിദഗ്ധരായിരുന്നു നഗരഹൃദയമായ എംജി റോഡിലേക്കുള്ള മെട്രോയുടെ ആദ്യ യാത്രയിലെ യാത്രക്കാര്‍. തുടക്കം മെല്ലെയായിരുന്നെങ്കിലും മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നിന്ന് തിരികെയുള്ള യാത്രയില്‍ മെട്രോയുടെ വേഗം കൂടി.
അവസാന നിമിഷമുണ്ടായ സാങ്കേതിക പ്രശ്‌നങ്ങള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണു കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള പാതയിലെ ട്രയല്‍ റണ്‍ വെള്ളിയാഴ്ച നടത്താന്‍ മെട്രോ ഏജന്‍സികള്‍ തീരുമാനിച്ചത്. ട്രയലിനു മുന്നോടിയായി യാത്രാ പാതയിലെ ട്രാക്കില്‍ വൈദ്യുതീകരണ സംവിധാനങ്ങളും സിഗ്‌നല്‍ സംവിധാനങ്ങളും വ്യാഴാഴ്ച രാത്രിയോടെ പ്രവര്‍ത്തനക്ഷമമാക്കി. സര്‍വീസിനുള്ള ട്രെയിനും സജ്ജീകരിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം, കലൂര്‍ ജംഗ്ഷന്‍, ലിസി ജംഗ്ഷന്‍, എംജി റോഡ്, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ചു സ്‌റ്റേഷനുകളാണു പാതയില്‍ ഉള്ളത്.
https://www.facebook.com/Malayalivartha

























