ജാമ്യാപേക്ഷ നീട്ടിയ നിരാശ മറികടക്കാന്‍ 200 രൂപ; ഇനി കൊതുകുതിരിയും കത്തിക്കാം, കാവ്യൂട്ടിയെയും വിളിക്കാം!!
400 കോടിയുടെ ആസ്തിയുള്ള നടൻ ദിലീപിന് നിത്യ ചിലവിനായി 200 രൂപയുടെ മണിയോർഡർ. ആലുവ ജയിലിലെ നിത്യ ചിലവുകൾക്കായിട്ടാണ് താരത്തിന് 200 രൂപ ആവശ്യമായി വന്നത്. പണമില്ലെങ്കിൽ ജയിലിലെ കാര്യങ്ങൾ നടക്കില്ലെന്ന് അധികൃതർ അറിയിച്ചതോടെ ഇന്നലെ താരത്തെ കാണാൻ വന്ന അനുജൻ അനൂപിനെ അയച്ച് 200 രൂപക്ക് മണിയോർഡർ അയച്ചു.
അനൂപ് ജയിലിന് പുറത്തു പോയി പോസ്റ്റോഫീസിൽ ജയിലിലിലെ അഡ്രസിൽ മണിയോർഡറായിട്ടാണ് തുക അയച്ചത്. ബന്ധുക്കളേയും വക്കീലിനേയും മറ്റും ജയിലിൽ നിന്ന് ഫോൺ ചെയ്യാനും കൊതുകു തിരി ഉൾപ്പെടെയുള്ളവ വാങ്ങുന്നതിനുമാണ് ഈ തുക ഉപയോഗിക്കുക. ആഴ്ചയിൽ മൂന്ന് തവണ വരെ ഫോൺ ചെയ്യാൻ അനുവദിക്കുന്നുണ്ട്.
മൂന്ന് നമ്പറുകളിലേയ്ക്ക് മാത്രമാണ് വിളിക്കാൻ സാധിക്കുക. ഈ നമ്പറുകൾ ജയിൽ സൂപ്രണ്ടിന് നേരത്തെ തന്നെ നൽകണം. തടവുകാർക്ക് ജയിലിൽ 800 രൂപ സർക്കാർ ക്യാന്‍റിൻ അലവൻസ് അനുവദിക്കുന്നുണ്ട്. എന്നാൽ ജയിലിൽ കഴിയുന്നവർക്കാണ് ഈ തുക ലഭിക്കുക. റിമാന്‍റിൽ കഴിയുന്ന ദിലീപിന് ഇത് കിട്ടില്ല.
ജാമ്യാപേക്ഷ നീട്ടിവച്ചതിന്റെ നീരസം വില്ലാളി വീരന് ഇപ്പോഴുമുണ്ട്. ആരോടും ഒന്നും മിണ്ടാതെ സഹ തടവുകാരുമായി അധികം അടുക്കാതെയാണ് ദിലീപിന്റെ ജയില്‍ വാസം. ഒറ്റയ്ക്കൊരു സെല്ലില്‍ കിടത്തണമെന്ന ആവശ്യം തള്ളിയതോടെ ഒന്നും നടന്‍ ഉന്നയിച്ചില്ല. ഉള്ളതു കൊണ്ട് തൃപ്തനായി അവിടെ കിടന്നു. ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശകരുമുണ്ടായില്ല. പൊലീസ് കസ്റ്റഡി കഴിഞ്ഞ് എത്തിയ നടനെ ഇന്നലെ അനുജന്‍ അനൂപും രണ്ട് ബന്ധുക്കളും എത്തി. കേസിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ഇതിനിടെ ഫോണ്‍ ചെയ്യാന്‍ പണമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അനുജന്‍ അനൂപാണ് ദിലീപിന് മണിയോര്‍ഡറായി പണം അയച്ചത്.
റിമാന്‍ഡ് പ്രതിയായതിനാല്‍ ജയിലില്‍ ദിലീപിന് ജോലിയില്ല. അതിനാല്‍ വരുമാനവുമില്ല. കയ്യില്‍ പണമില്ലാത്തതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി ദിലീപിന് ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല. അനൂപ് അയച്ച പണം ദിലീപിന് നേരിട്ട് നല്‍കില്ല. പകരം ഫോണ്‍ വിളി അടക്കമുള്ള ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത് അനുസരിച്ച് അക്കൗണ്ടില്‍ നിന്നും പണം കുറയും. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ബാക്കി പണം തടവുകാരന് തിരിച്ചു നല്‍കും.
ആഴ്ചയില്‍ അഞ്ച് രൂപയ്ക്ക് ജയിലിലെ കോയിന്‍ ഫോണില്‍ നിന്നും വിളിക്കാം. ആഴ്ചയില്‍ പരമാവധി പതിനഞ്ച് മിനിറ്റ് ഫോണില്‍ സംസാരിക്കാം. ഭാര്യ കാവ്യയോടും മറ്റും ഇങ്ങനെ സംസാരിക്കാനാകും. കാവ്യയോട് തന്നെ ജയിലില്‍ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വാര്‍ത്തയില്‍ ഇത് വരാതിരിക്കാനാണ്. അതുകൊണ്ട് കൂടിയാണ് ഫോണ്‍ വിളിക്കാന്‍ കാശ് കിട്ടുന്നത് താരത്തിന് ആശ്വാസമാകുന്നത്. ആഴ്ചയില്‍ മൂന്ന് തവണ ഫോണ്‍ ചെയ്യാന്‍ അനുവാദമുണ്ട്. മൂന്നു നമ്പറുകളിലേയ്ക്ക് മാത്രമാണ് വിളിക്കാന്‍ സാധിക്കുക. ഈ നമ്പറുകൾ ജയില്‍ സൂപ്രണ്ടിന് നേരത്തേതന്നെ നല്‍കണം.
തടവുകാര്‍ക്ക് ജയിലില്‍ 800 രൂപ സര്‍ക്കാര്‍ ക്യാന്റീൻ അലവന്‍സ് അനുവദിക്കുന്നുണ്ട്. ദീര്‍ഘകാലം ജയിലില്‍ കഴിയുന്നവര്‍ക്കാണ് ഈ തുക ലഭിക്കുക. അതിനാലാണ് ദിലീപിന്റെ ചെലവുകള്‍ക്കായി തുക മണിയോര്‍ഡറായി നല്‍കിയത്.
https://www.facebook.com/Malayalivartha