നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ റിമാൻഡ് കാലാവധി നീട്ടി
നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. അങ്കമാലി ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഓഗസ്റ്റ് ഒന്നുവരെ റിമാന്‍ഡ് നീട്ടിയത്. സുനിയുടെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
സുനിയ്ക്കുവേണ്ടി അഭിഭാഷകന്‍ ബി.എ. ആളൂരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. പോലീസിന്റെ അന്വേഷണം ഊര്‍ജിതമാണെന്നും ഇനിയും പല ഉന്നത പ്രതികള്‍ പിടികൂടപ്പെടാനുണ്ടെന്നും ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha