ദിലീപിന്റെ സാമ്പത്തിക, ഭൂമി ഇടപാട് അന്വേഷണം ഒത്തുതീര്‍പ്പ് മുന്നില്‍ കണ്ടെന്ന് ആക്ഷേപം
നടിയ ആക്രമിക്കപ്പെട്ട സംഭവത്തില്‍ റിമാന്‍ഡിലായതിന് പിന്നാലെ ദിലീപിന്റെ സാമ്പത്തിക, ഭൂമി ഇടപാടുകള്‍ അന്വേഷിക്കുന്നത് മുന്‍കൂട്ടിയുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായാണെന്ന് ആക്ഷേപം. കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയും പരാതിക്കാരിയും മഞ്ജുവാര്യരും നല്‍കിയ മൊഴിയാണ് പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യം എതിര്‍ക്കാന്‍ ഹാജരാക്കിയ പ്രധാന രേഖ.
അതിനാല്‍ ദിലീപിനെതിരെ മറ്റ് തെളിവുകള്‍ ഇല്ലെന്ന് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ ദിലീപിനെ പോലൊരു വി.ഐ.പിയെ പൊലീസ് വെറുതെ അറസ്റ്റ് ചെയ്യില്ലെന്ന നിലപാടിലാണ് നിയമ വിദഗ്ധര്‍. കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയാലേ തെളിവുകളുടെ കാര്യത്തില്‍ വ്യക്തത വരൂ എന്നും അവര്‍ പറയുന്നു.
ക്രിമിനല്‍ ഗൂഢാലോചന (120 ബി) കോടതിയില്‍ തെളിയിക്കാന്‍ വലിയ പ്രയാസമാണ്. ഗുഢാലോചന കേസ് തെളിയിക്കാനായില്ലെങ്കില്‍ ദിലീപിനെതിരെ ചുമത്തിയ ബലാല്‍സംഘം ഉള്‍പ്പെടെയുള്ള കേസുകള്‍ നിലനില്‍ക്കില്ല. കേരളത്തിലെ മാധ്യമ ഇടപെടലുകളും പൊതുസമൂഹ മനസാക്ഷിയും കോടതി വിധികളെ ചെറുതായെങ്കിലും സ്വാധീനിച്ചിട്ടുണ്ട്. അതിന് തെളിവാണ് സൗമ്യാ വധക്കേസ്. അതുപോലെ സുപ്രീം കോടതിയില്‍ പോയി ദിലീപ് നിരപരാധിത്വം തെളിയിക്കാനാകുമെന്ന വിശ്വാസത്തിലാണ് താരവുമായി അടുത്തബന്ധം ഉള്ളവര്‍. അങ്ങനെ സംഭവിച്ചാല്‍ അന്വേഷണ സംഘത്തിനെതിരെയും മാധ്യമങ്ങള്‍ക്കെതിരെയും ദിലീപിന് കോടതിയില്‍ പോകാം.
ദിലീപ് കോടതിയില്‍ പോകാതിരിക്കാനുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് ഭൂമി, സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതെന്ന് താരവുമായി ബന്ധമുള്ള ചിലര്‍ ആക്ഷേപിക്കുന്നു. എന്നാല്‍ ഇതില്‍ കഴമ്പില്ലെന്ന് സര്‍ക്കാര്‍ നടപടികള്‍ തന്നെ വ്യക്തമാക്കുന്നു. ഡി സിനിമാസ് പുറമ്പോക്ക് കയ്യേറിയാണ് നിര്‍മിച്ചതെന്ന് കലക്ടര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിട്ടുണ്ട്. അതുകൊണ്ട് നിയമനടപടികള്‍ ഇനിയും ഉണ്ടാകുമെന്ന് ഉറപ്പാണ്.
https://www.facebook.com/Malayalivartha