കോണ്‍ഗ്രസ് ഗാന്ധിജിയെ ഹൃദയത്തില്‍ നിന്ന് മാറ്റി ചുമരില്‍ പ്രതിഷ്ഠിച്ചു;വന്ദേമാതരം ആരുടെയും സ്വന്തമല്ലെന്ന് സുഗതകുമാരി
കോണ്‍ഗ്രസ്സുകാരാണ് മഹാത്മാഗാന്ധിയെ ഹൃദയത്തില്‍ നിന്ന മാറ്റി ചുവരില്‍ പ്രതിഷ്ടിച്ചതെന്ന് കവയത്രി സുഗതകുമാരി.
കോണ്‍ഗ്രസ്സ് നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച സുഗതകുമാരി കോണ്‍ഗ്രസ്സുകാര്‍ ഗാന്ധിജിയെ മറന്നിരിക്കുന്നുവെന്നും മദ്യത്തിനെതിരെ കോണ്‍ഗ്രസ്സ് നടത്തുന്ന സമരങ്ങള്‍ ഫലപ്രാപ്തിയില്ലെത്തുമോ എന്നതില്‍ സംശയമുണ്ടെന്നും പറഞ്ഞു.
കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച മദ്യത്തിനെതിരെയുള്ള ജനസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കോണ്‍ഗ്രസ്സുകാര്‍ ഗാന്ധിജിയെ ചുമരില്‍ പ്രതിഷ്ഠിച്ചുവെന്നും സുഗതകുമാരി തുറന്നടിച്ചു .
സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കോണ്‍ഗ്രസ്സ് കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ജനസദസ്സിന്റെ ഉദ്ഘാടനപ്രസംഗത്തിലാണ് കവയത്രി കോണ്‍ഗ്രസ്സുകാരെ രൂക്ഷമായി വിമര്‍ശിച്ചത്. ചടങ്ങില്‍ ഈശ്വര പ്രാര്‍ത്ഥന ചൊല്ലാത്തതിലെ അനിഷ്ടവും സുഗതകുമാരി തുറന്നു പ്രകടിപ്പിച്ചു.
എന്നാല്‍ സുഗതകുമാരി പറഞ്ഞ കാര്യങ്ങള്‍ക്ക് എതിരായോ അനൂകൂലിച്ചോ ചടങ്ങില്‍ പങ്കെടുത്ത കെ.പി.സി.സി. പ്രസിഡന്റോ ഡി .സി.സി.പ്രസിഡന്റോ ഉള്‍പ്പെടെയുള്ളവര്‍ ആരും പ്രതികരിച്ചില്ല
https://www.facebook.com/Malayalivartha