പള്‍സര്‍ സുനിയെ പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല: തങ്ങളെ വഴിതെറ്റിക്കുമോ എന്ന് പോലീസിന് സംശയം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ സാധ്യതയില്ല. കേസിലെ പ്രതിയായ പള്‍സര്‍ സുനി കേസിനെ വഴിതെറ്റിക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നറിയുന്നു.
ദിലീപിനെ കേന്ദ്രീകരിച്ച് തന്നെ അന്വേഷണം മുന്നോട്ടു കൊണ്ടു പോകും. ഇത്തരം ഘട്ടങ്ങളില്‍ കേസ് ഇല്ലാതാക്കാന്‍ പ്രതികള്‍ ഗൂഢാലോചനകള്‍ നടത്തും. ചില കാര്യങ്ങള്‍ മനപൂര്‍വം വഴിതെറ്റിക്കും. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. ഇത്തരം ചതികിടങ്ങുകളിലൊന്നും ഇവര്‍ വീഴുകയില്ല.
ദിലീപിനെ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണം വഴിതെറ്റിക്കാന്‍ പള്‍സര്‍ സുനിയുടെ കുടുംബത്തെ ആരെങ്കിലും സ്വാധീനിച്ചിട്ടുണ്ടോ എന്ന് പോലീസ് സംശയിക്കുന്നു. കേസില്‍ കുടുങ്ങിയത് സ്രാവല്ലെന്നാണ് സുനി പറഞ്ഞത്. കൂടുതല്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്നും പറഞ്ഞു. ഇത് മലയാളത്തിലെ ചില പ്രമുഖ താരങ്ങളെ കേസുമായി കൂട്ടിയിണക്കാനുള്ള തന്ത്രമാണോ എന്ന് പോലീസ് സംശയിക്കുന്നു.
അതേ സമയം ദിലീപിന് ചില പ്രമുഖ താരങ്ങളുമായി ബിസിനസ് ബന്ധങ്ങളുണ്ടെന്ന കാര്യത്തില്‍ പോലീസിന് ഒരു സംശയവുമില്ല. എന്നാല്‍ അത്തരം തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് കഴിയുന്നില്ല. മാത്രവുമല്ല അത്രയും വിപുലമായ തരത്തില്‍ ഒരു അന്വേഷണം നടത്താന്‍ പോലീസ് ഉദ്ദേശിക്കുന്നുമില്ല. കേസില്‍ നിന്നും രക്ഷപ്പെടാന്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ ശ്രമിക്കുമെന്നും പോലീസ് കരുതുന്നു.
ഏതായാലും നടിയെ ആക്രമിച്ച കേസില്‍ ഏതെങ്കിലുമൊരാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് കരുതുന്നില്ല. ഒരു പക്ഷേ കാവ്യക്ക് പോലും അതറിയണമെന്നില്ലെന്നാണ് പോലീസിന്റെ വിശ്വാസം. കാവ്യയുമായി തനിക്കുണ്ടായിരുന്ന ബന്ധം മഞ്ജു വാര്യരെ അറിയിച്ചു എന്നതാണ് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുള്ള വൈരാഗ്യം. അതില്‍ മറ്റാര്‍ക്കെങ്കിലും ഗൂഢാലോചനയുണ്ടെന്ന് പോലീസ് വിശ്വസിക്കുന്നില്ല.
പള്‍സര്‍ സുനിയുടെ ക്വട്ടേഷനുകള്‍ അന്വേഷിക്കുമെന്ന ഭയമാണ് അയാള്‍ക്കുള്ളത്. വിവിധ തരം ക്വട്ടേഷനുകള്‍ക്ക് പള്‍സര്‍ സുനി നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് പോലീസ് കരുതുന്നു. അതെല്ലാം വെവ്വേറെ ടീമുകളാണ് അന്വേഷിക്കുന്നത്.
എല്ലാ അന്വേഷണങ്ങളും മുറപോലെ നടന്നാല്‍ സുനി കുടുങ്ങും. അതാണ് സുനിയുടെ ഭയം. സുനി ഒരു ഉപകരണം മാത്രമാണ്. അത് ആര് നല്‍കി എന്നാണ് അന്വേഷിക്കേണ്ടത്. അത് അന്വേഷിക്കേണ്ടത് പോലീസാണ്.
https://www.facebook.com/Malayalivartha





















