ഇ.ടിയുടെ ഭൂരിപക്ഷം കുറച്ചത് കുഞ്ഞാലിക്കുട്ടി?

മലപ്പുറത്തേ ലീഗ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കുറച്ചത് കുഞ്ഞാലിക്കുട്ടിയും കോണ്‍ഗ്രസുകാരുമാണേന്ന് ആക്ഷേപം. ലീഗിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് കുഞ്ഞാലിക്കുട്ടി വിഭാഗം കളിച്ചത്. അതേസമയം മുന്‍ കെ.പി.സി.സി അംഗമാണ് അവിടെ എല്‍ഡിഎഫ് സ്വതന്ത്രനായി മല്‍സരിച്ചത്. അയാളേ സഹായിക്കാന്‍ കോണ്‍ഗ്രസുകാര്‍ വോട്ട് ചോര്‍ത്തിയെന്നും ആക്ഷേപമുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് മന്ത്രി രമേശ് ചെന്നിത്തല മുന്‍ കെ.പി.സി.സി അംഗത്തിന്റെ ബന്ധുവിന്റെ കല്യാണത്തിന് പോയിരുന്നു.
കോണ്‍ഗ്രസിന് മേല്‍ക്കൈ ഉള്ള ചില പഞ്ചായത്തുകളില്‍ അവര്‍ എല്‍ഡിഎഫിനു വേണ്ടി വോട്ട് പിടിക്കാനിറങ്ങിയെന്നും ആക്ഷേപമുണ്ട്. ഇ.അഹമ്മദിനെ പൊന്നാനിയില്‍ മല്‍സരിപ്പിക്കരുതേന്ന് മലപ്പുറത്തെ പ്രവര്‍ത്തകരും നേതാക്കളും തീരുമാനിച്ചിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടി ഇടപെട്ട് പാണക്കാട് ഹൈദരലി തങ്ങളെ നേരില്‍ കണ്ട് സീറ്റ് ഉറപ്പിക്കുകയായിരുന്നു ഇ.ആഹമ്മദ്. ഇ അഹമ്മദിനെ മാറ്റിനിര്‍ത്തിയാല്‍ ഇ.ടിയാകും മുതിര്‍ന്ന എം.പി. യു.പി.എ അധികാരത്തില്‍ വന്നിരുന്നെങ്കില്‍ ഇ.ടി. കേന്ദ്രമന്ത്രിയും ആയേനെ. അത് മുന്‍കൂട്ടി കണ്ടാണ് കുഞ്ഞാലിക്കുട്ടി ഇ.അഹമ്മദിനെ മല്‍സരിപ്പിക്കാന്‍ പാണക്കാട് വരെ പോയത്.
ഇ.ടിയും കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള പോര് കെ.മുരളീധരന് വ്യക്തമായി അറിയാം. അതുകൊണ്ടാണ് മലപ്പുറത്തെ ഭൂരിപക്ഷം കുറഞ്ഞതിനെ കുറിച്ച് വ്യക്തമായി അന്വേഷിക്കണമെന്ന് മുരളി ആവശ്യപ്പെട്ടത്. അത് വഴി ലീഗിനും മുരളി ഒരു പണി കൊടുത്തതാണ്. ലീഗുമായി കുറേക്കാലമായി അത്ര രസത്തിലല്ല മുരളീധരനും രമേശും. ഉമ്മന്‍ചാണ്ടിക്കൊപ്പം നിന്ന് ഐ ഗ്രൂപ്പിന് പണികൊടുക്കുകയാണ് ലീഗ് ചെയ്യുന്നതെന്ന് മുരളിക്കും രമേശിനും അറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha