ഒടുവില്‍ ഗണേഷ് കുമാര്‍ മന്ത്രിയാവുന്നു; പിള്ളയുടെ പണി പോകും, പക്ഷേ ത്യാഗമായി ചിത്രീകരിക്കും!

കെ.ബി. ഗണേഷ്‌കുമാര്‍ ഉടന്‍ മന്ത്രിയാവും. ആര്‍ ബാലകൃഷ്‌ണപിള്ള മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനം ഒഴിയും. കേരളാ കോണ്‍ഗ്രസ്-ബിക്ക് രണ്ട് ക്യാബിനറ്റ് പദവി നല്‍കാനാവില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെ തുടര്‍ന്നാണ് ഗണേഷ്‌കുമാര്‍ മന്ത്രിയാകുന്നതും പിള്ള ഒഴിയുന്നതും. കഴിഞ്ഞദിവസം ചേര്‍ന്ന യു.ഡി.എഫ്.യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുകയും ഗണേഷിനെ മന്ത്രിയാക്കുന്ന കാര്യം തീരുമാനിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.
ഗണേഷിനെ മന്ത്രിയാക്കുന്നതിനോട് യു.ഡി.എഫില്‍ സംവാദമുണ്ടാവുകയും ചെയ്‌തു. ഇതിനിടയില്‍ ഗണേഷന് മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ സരിതയുടെ കത്ത് പുറത്ത് വിടുമെന്നും പിള്ള ഭീക്ഷണിപ്പെടുത്തി. സരിതയുടെ കത്ത് ആദ്യം കിട്ടിയത് പിള്ളക്കാണ്. അതേസമയം ഗണേഷ് മന്ത്രിയാവണമെങ്കില്‍ മന്ത്രിസഭയില്‍ നിന്നും ഒരാള്‍ രാജിവയ്‌ക്കണം.
ഗണേഷിനോടൊപ്പം മന്ത്രിസഭ അഴിച്ചുപണിയാനും മുഖ്യമന്ത്രി ആലോചിക്കുന്നുണ്ട്. വി.എസ്.ശിവകുമാര്‍, കെ.സി.ജോസഫ് എന്നിവരെ ഒഴിവാക്കാനാണ് ഉമ്മന്‍ചണ്ടിയുടെ ആലോചന. തന്നെ ഒഴിവാക്കാന്‍ കെ.സി.ജോസഫ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അന്തിമതീരുമാനം എടുത്തിട്ടില്ല. വി.എസ്. ശിവകുമാര്‍ ഒഴിയുന്ന സ്ഥാനത്ത് കെ.മുരളീധരനെ മന്ത്രിയാക്കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട്. ടി.എന്‍. പ്രതാപനെയും, വി.ഡി. സതീശനെയും മന്ത്രിയാക്കാന്‍ ആലോചിക്കുകയുണ്ടായിരുന്നെങ്കിലും അത് തത്‌കാലം ഉണ്ടാവില്ല. ബാര്‍ തുറക്കുന്ന വിഷയത്തില്‍ സുധീരനുമായി തെറ്റി നില്‍ക്കുകയാണ് സതീശന്‍.
ഗണേഷിനെ മന്ത്രിയാക്കണമെന്ന ആവശ്യം ജി. സുകുമാരന്‍ നായരാണ് മുന്നോട്ട് വച്ചിട്ടുള്ളത്. എന്‍എസ്‌എസിനെ തള്ളാന്‍ ഉമ്മന്‍ചാണ്ടി ഒരുക്കമല്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം സീറ്റുകളില്‍ ജയിച്ചത് എന്‍എസ്‌എസിന്റെ പിന്തുണ ഉള്ളതുകൊണ്ടാണ്.
ഗണേഷിന്റെ സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കുമ്പോള്‍ പിള്ള രാജിവയ്‌ക്കും. തന്നോട് രാജി നല്‍കാന്‍ ആവശ്യപ്പെട്ട വിവരം പുറത്തു പറയരുതെന്നാണ് പിള്ളയുടെ ആവശ്യം. ഇത് ഉമ്മന്‍ചാണ്ടി അനുസരിക്കും. പകരം കേരളാ കോണ്‍ഗ്രസസിന് ക്യാബിനറ്റ് പദവി മതിയെന്ന് പത്രസമ്മേളനം നടത്തി നല്ലപിള്ള ചമയാനാണ് പിള്ളയുടെ തീരുമാനം. നേരത്തെ മുന്നോക്ക കോര്‍പ്പറേഷന്‍ അധ്യക്ഷന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ശമ്പളം പിള്ള വെട്ടിക്കുറച്ചിരുന്നു. ഇത് മാധ്യമശ്രദ്ധ നേടുന്നതിനുള്ള ചെപ്പടിവിദ്യയായിരുന്നു. സംസ്ഥാനത്തിന്റെ താത്‌പര്യം രക്ഷിക്കാന്‍ വേണ്ടിയാണ് താന്‍ രാജി നല്‍കുന്നതെന്ന് പിള്ള പ്രഖ്യാപിക്കും. പിള്ളക്ക് പകരം വി.എസ്. ശിവകുമാറിനെ കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കുന്ന കാര്യം ഉമ്മന്‍ചാണ്ടി ആലോചിക്കുന്നുണ്ട്. ശിവകുമാര്‍ എന്‍എസ്‌എസിന്റെ പ്രതിനിധിയാണ്.
ഗണേശിന്റെ മന്ത്രിസ്ഥാനം പി.സി.ജോര്‍ജ് എതിര്‍ക്കുന്നില്ല. ഇവര്‍ തമ്മിലുള്ള ലഹള ഒത്തു തീര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha