കേരളത്തില്‍ ഇന്ന് മുതല്‍ ലോഡ് ഷെഡ്ഡിംഗ്

സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോഡ് ഷെഡ്ഡിംഗ്. ഒന്നിടവിട്ട ദിവസങ്ങളില്‍ വൈകുന്നേരം 6.30 മുതല്‍ 10.30 വരെയായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. അരമണിക്കൂറാണ് വൈദ്യുതി നിയന്ത്രണം. മെയ് 31 വരെയാണ് അര മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ശബരിഗിരി പദ്ധതിയില്‍ അറ്റകുറ്റപ്പണി നടത്തുന്നതു കൊണ്ടാണ് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തുന്നത്. 350 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്തു വന്നിരിക്കുന്നത്. സംസ്ഥാനത്തിനുള്ള വൈദ്യുതി വിഹിതത്തിലും കുറവു വന്നതായി റിപ്പോര്‍ട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha