ഗണേശ് ഇടതു പാളയത്തിലേക്ക്?

സരിതയുടെ കത്ത് കൈയ്യില്‍ വച്ച് ആര്‍ ബാലകൃഷ്‌ണപിള്ള വില പേശിയതോടെ അടഞ്ഞ മകന്‍ ഗണേഷ്‌കുമാറിന്റെ മന്ത്രിസ്ഥാനം, യു ഡി എഫില്‍ പുതിയ പൊട്ടിത്തെറിക്ക് കാരണമാകും. സി എം പി, ജെ എസ് എസ് തുടങ്ങി ഇടതുമുന്നണിയിലേക്ക് ചേക്കേറിയ ഘടകകക്ഷികള്‍ക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് ബി യും എല്‍ ഡി എഫിലെത്തും. ഗണേശന്‍ എം എല്‍ എ സ്ഥാനം രാജി വയ്‌ക്കുകയാണെങ്കില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് മത്സരിക്കും. ഗണേശന് പത്തനാപുരത്ത് നല്ല ജനപിന്തുണയുണ്ട്. അഥവാ പിള്ള പോയാലും ആര്‍ എസ് പി വന്ന പശ്ചാത്തലത്തില്‍ സാരമില്ലെന്നാണ് യു ഡി എഫ് നിലപാട്.
ഇതിനിടെ അബ്‌ദുളളക്കുട്ടിയെ കൊണ്ട് രാജി വയ്‌പ്പിച്ച് കണ്ണൂരില്‍ കെ സുധാകരന്‍ മത്സര രംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്. കെ സുധാകരന് കണ്ണൂരിലുണ്ടായിരുന്ന ജനപിന്തുണ ഇല്ലാതായ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ അതിന്റെ ഫലം പ്രവചനാതീതമാകും. കണ്ണൂരില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടായാല്‍ സി പി എം അരയും തലയും മുറുക്കി രംഗത്തിറങ്ങും. എങ്കില്‍ അത് സി പി എമ്മിന് ജീവന്‍ മരണ പോരാട്ടമായിരിക്കും.
ഗണേശിനെ മന്ത്രിയാക്കുന്നതിനോട് കോണ്‍ഗ്രസിലെ ഭൂരിപക്ഷം പേര്‍ക്കും താല്‌പര്യമില്ല. സരിതയുടെ കത്താണ് കാരണം. സരിതയുടെ കത്ത് പോലീസിലെ ഉന്നതര്‍ വഴിയാണ് പിളളക്ക് ചോര്‍ന്നു കിട്ടിയത്. സരിതയുടെ കത്ത് മാത്രമല്ല വീഡിയോ റെക്കോര്‍ഡിംഗും പിള്ളയുടെ കൈയ്യിലുണ്ട്. സരിതയെ ചോദ്യം ചെയ്‌ത വേളയിലാണ് റെക്കോര്‍ഡ് ചെയ്‌തത്. ഇതില്‍ മുഴുവന്‍ സംഭവങ്ങളും സരിത തുറന്നു പറയുന്നുണ്ട്. പിന്നീടാണ് പലരും പണം നല്‍കി സരിതയെ സ്വാധീനിച്ചതും മൊഴികളില്‍ നിന്നും പിന്തിരിപ്പിച്ചതും.
അതിനിടെ സരിതാവിഷയം വെറുതേ വഷളാക്കാന്‍ മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. ഗണേശനെ മന്ത്രിസ്ഥാനത്തേക്ക് കൊണ്ടു വരുന്നതിനോടും ഉമ്മന്‍ചാണ്ടിക്ക് എതിര്‍പ്പില്ല. ചില ദൗര്‍ബല്യങ്ങളുണ്ടെങ്കിലും ഗണേശന്‍ മികച്ച മന്ത്രിയാണെന്ന് ഉമ്മന്‍ചാണ്ടി വിശ്വസിക്കുന്നു. ഗണേശനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാമെന്നു തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ പിള്ളയുടെ 'നാവാണ്' കാര്യങ്ങളെ പെട്ടെന്ന് തകിടം മിറച്ചത്.
ഇതിനിടെ കോണ്‍ഗ്രസിനെ നിരന്തരം വിമര്‍ശിക്കുന്ന ഘടകകക്ഷി നേതാക്കളെ നിലക്കു നിര്‍ത്തണമെന്ന വാദം കോണ്‍ഗ്രസില്‍ ശക്തമായാല്‍ ലീഗ്, കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ക്ക് ചങ്ങല വീഴും. പാര്‍ലമന്ററി പാര്‍ട്ടി നേതാക്കളോട് തങ്ങള്‍ക്ക് കീഴിലുള്ളവരെ മര്യാദയോടെ നയിക്കണമെന്ന് സുധീരന്‍ നേരിട്ട് നിര്‍ദ്ദേശിക്കും. ആര്‍ക്കും കേറി തല്ലാവുന്ന ചെണ്ടയല്ല കോണ്‍ഗ്രസ് എന്നാണ് വി എം സുധീരന്റെ മനസ്സിലിരുപ്പ്. പി സി ജോര്‍ജും ലീഗ് മുഖപത്രവും കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെതിരെ ലേഖനം എഴുതിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha