കോഴിക്കോട് റെയില്‍വേ പാളം തകര്‍ക്കാന്‍ ശ്രമം

കോഴിക്കോട് കുണ്ടായിത്തോട്ടില്‍ റെയില്‍വേ പാളം തകര്‍ക്കാന്‍ ശ്രമം. പാളത്തിന്റെ രണ്ടിടത്തായി 34 കുഴികള്‍ കണ്ടെത്തി. അഞ്ച് മില്ലീമീറ്റര്‍ ആഴവും വ്യാസവുമുള്ള കുഴികളാണ് ഇവ. കാര്‍ബണ്‍ ഡ്രില്‍ ഉപയോഗിച്ചാണ് കുഴിയെടുത്തതെന്ന് സംശയിക്കുന്നു. എന്നാല്‍ സംഭവസ്ഥലത്തിന് സമീപത്ത് താമസിക്കുന്നവര്‍ ശബ്‌ദങ്ങളൊന്നും കേട്ടിരുന്നില്ല. ഇത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഫറൂഖിനും കോഴിക്കോടിനും ഇടയിലുള്ള സ്ഥലമാണ് കുണ്ടായിത്തോട്.പാളത്തില്‍ കുഴികള്‍ തീര്‍ത്ത് ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വേ ജീവനക്കാരുടെ സാധാരണാ പരിശോധനയിലാണ് പാളത്തില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയത്. സംഭവം അട്ടിമറിയാവാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അറിയിച്ചു. വിശദമായ അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha