ബെനറ്റ് സിപിഐയെ തകര്‍ക്കും? തോല്‍വിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വം ഒഴിയണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍

തിരുവനന്തപുരത്ത് ബെനറ്റിനെ നിര്‍ത്തി തോല്‍പ്പിച്ച പാര്‍ട്ടി നയത്തിനെതിരെ സിപിഐയില്‍ കലാപക്കൊടി. കനത്ത തോല്‍വിയുടെ അടിസ്ഥാനത്തില്‍ സിപിഐ നേതൃത്വം ഒഴിയണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം. നേതൃത്വത്തെ മാറ്റണമെന്ന ആവശ്യത്തില്‍ ജില്ലാ സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ദേശീയ നേതൃത്വത്തിനും പങ്കുള്ളതായി സംസ്ഥാന കൗണ്‍സില്‍ കുറ്റപ്പെടുത്തി.
പാര്‍ട്ടി സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടതില്‍ കടുത്ത വിമര്‍ശനമാണ് ഉണ്ടായത്. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനേയും ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി ദിവാകരനേയും അംഗങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു. നേതൃത്വത്തിന്റെ കഴിവു കേടാണ് ഈ വിധത്തിലുള്ള പരാജയത്തിന് കാരണമെന്ന് കൗണ്‍സില്‍ വിലയിരുത്തി.
തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നത് സി. ദിവാകരനാണ്. തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്നും ദിവാകരന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്നും അംഗങ്ങള്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് സംസ്ഥാന എക്‌സിക്യൂട്ടീവാണ്. അതിനാല്‍ ആ എക്‌സിക്യുട്ടീവിന് തന്നെ കമ്മീഷനെ വയ്‌ക്കാന്‍ ധാര്‍മിക അവകാശമില്ലെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha