Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..

എയര്‍പോര്‍ട്ടില്‍ വച്ചുണ്ടായ ദുരനുഭവം പങ്ക് വച്ച് പ്രവാസി മലയാളി

31 JULY 2017 01:07 PM IST
മലയാളി വാര്‍ത്ത

സാമിന്റെ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ട് ഞാനടക്കം മറ്റുള്ള യാത്രക്കാരെല്ലാം കാര്യമെന്താണെന്നറിയാതെ സാമിനെ പകച്ചു നോക്കി. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് സാമിത് പറഞ്ഞതെന്ന് മനസ്സിലായപ്പോഴേക്കും പോലീസ് ഉദ്യോഗസ്ഥര്‍ അവനടുത്ത് എത്തിയിരുന്നു. പിടിച്ചു തള്ളി അവരവിടെ നിന്നും സാമിനെ കൊണ്ടു പോകാന്‍ ശ്രമിച്ചപ്പോഴാണ് ഞങ്ങള്‍ യാത്രക്കാര്‍ ഇടപെട്ടത്. കാര്യമെന്താണെന്നറിയാതെ സാമിനെ കൊണ്ടു പോകാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍, ആദ്യം അവര്‍ എതിര്‍ത്തെങ്കിലും ഞങ്ങള്‍ യാത്രക്കാര്‍ ഒറ്റക്കെട്ടാണെന്നും പ്രശ്‌നം രൂക്ഷമാകുമെന്നും അവര്‍ക്ക് മനസ്സിലായപ്പോഴാണ് സാമിനെ ഞങ്ങളോട് സംസാരിക്കാന്‍ അവര്‍ അനുവദിച്ചത്.

'തോളില്‍ തട്ടി സാരമില്ല, വിഷമിക്കണ്ട' കാര്യമെന്താണെന്നു പറ. ഞങ്ങളുണ്ട് കൂടെ എന്ന് പറഞ്ഞപ്പോള്‍ സാമിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 'ഞാന്‍, എന്റെ അപ്പച്ചന് സുഖമില്ലാതെ ഹോസ്പിറ്റലില്‍ അഡ്മിറ്റാണെന്നറിഞ്ഞ് ഒരാഴ്ച മുന്‍പ് നാട്ടില്‍ വന്നതാ. അപ്പച്ചന് അസുഖം ഭേദമായി പക്ഷേ ദുബായില്‍ നിന്നും എനിക്ക് ഇന്നലെ വന്ന എന്റെ സുഹൃത്തിന്റെ കാള്‍, എന്റെ ഭാര്യയും രണ്ട് മക്കളും അവിടെ വെച്ചുണ്ടായ കാറപകടത്തില്‍ പരിക്ക് പറ്റി ഹോസ്പിറ്റലില്‍ ആണെന്നാണ്. അല്പം സീരിയസാണെന്നാണ് എന്നോടവന്‍ പറഞ്ഞതു. നിങ്ങള്‍ക്കറിയാമോ ഇന്നലെ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. പാസ്‌പോര്‍ട്ടുമായി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ചെന്നപ്പോള്‍ അപമാനിക്കുകയും കളിയാക്കുകയും ചെയ്യുന്ന രീതിയിലുള്ള പെരുമാറ്റം ആയിരുന്നു. കാര്യമെന്താണെന്ന് എനിക്കപ്പോള്‍ മനസ്സിലായിരുന്നില്ല. 

അങ്ങോട്ട് മാറി നില്ക്ക്, കുറച്ചു സമയം കഴിഞ്ഞ് വിളിക്കാം എന്ന് എന്നോട് അവര്‍ പറഞ്ഞു. എന്റെ ക്ഷീണം കാരണം ഞാനിവിടുള്ള കസേരയില്‍ വന്നിരുന്നു. അപ്പോഴാണ് അവര്‍ പരസ്പരം എന്നെ അപമാനിക്കുന്ന രീതിയില്‍ ഓരോന്ന് പറയുന്നത് ഞാന്‍ കേട്ടത്. ഞാന്‍ മദ്യം കഴിച്ചു ഓവറായിട്ടാണത്രേ, എന്റെ കണ്ണുകള്‍ ചുവന്നിരിക്കുന്നതും, എന്റെ ശരീരത്തിന് ഇത്രയും ക്ഷീണം തോന്നിക്കുകയും ചെയ്യുന്നതെന്നും ഞാനാ ഫ്‌ളൈറ്റില്‍ യാത്ര ചെയ്താല്‍ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുമത്രേ. എന്റെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ മദ്യപാനം നിമിത്തമാണെന്ന് പറഞ്ഞാല്‍ ഞാന്‍ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞാല്‍.

നിങ്ങള്‍ പറയൂ, ഞാനിങ്ങനയല്ലാതെ എങ്ങനെ പ്രതികരിക്കണം. സഹിക്കുന്നതിനും ഒരു പരിധി ഇല്ലേ. എന്റെ കുടുംബത്തിന്റെ അവസ്ഥ ഓര്‍ത്ത് ഞാന്‍ ഒന്നാമതേ മാനസിക നില തെറ്റിയിരിക്കുവാ. ഇതും കൂടി ആയപ്പോള്‍ എന്റെ നിയന്ത്രണം എനിക്ക് നഷ്ടപ്പെട്ടു. അതാ ഞാന്‍ ഇങ്ങനെയൊക്കെ പറഞ്ഞു പോയത്. നീയൊക്കെ അഴിയെണ്ണണമെടാ. ജയിലില്‍ കിടക്കുമ്പഴേ അറിയൂ ഞങ്ങളോട് കളിക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയിരിക്കുമെന്ന്. കൂട്ടത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ ഇതും പറഞ്ഞ് സാമിനു നേരെ കൈ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ഞങ്ങള്‍ യാത്രക്കാരില്‍ ഒരാളായ അനന്തന്‍ കേറി ഇടപെട്ടത്..

പിന്നീടങ്ങോട്ട് അനന്തന്‍ പറഞ്ഞ ഓരോ വാക്കുകളും പ്രവാസികളുടെ മേല്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ധാര്‍ഷ്ട്യത്തിന്റെ നീറുന്ന യാഥാര്‍ത്ഥ്യങ്ങളായിരുന്നു.

'നീ ഒക്കെ മാസാമാസം എണ്ണി വാങ്ങുന്ന ശമ്പളം ഞങ്ങള്‍ പ്രവാസികളുടെ വിയര്‍പ്പിന്റെ വിലയാ. ഓരോ പ്രവാസികളും ഈ എയര്‍പോര്‍ട്ടിനുള്ളില്‍ എത്തി ചേരുന്നത് പലപല പ്രശ്‌നങ്ങളുമായാണ്. ഉറ്റവരെ പിരിയുന്ന വേദനയും മരണവാര്‍ത്ത അറിഞ്ഞെത്തുന്നവരും, പലവിധ മാരക അസുഖങ്ങളും. അങ്ങനെയങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് ഓരോ പ്രവാസികളുടെയും മനസ്സിനകത്ത്. നിങ്ങള്‍ ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ യാത്രക്കാരെ ചായയും കാപ്പിയും തന്നൊന്നും സല്ക്കരിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. പക്ഷെ, നിങ്ങളുടെ മുഖത്തുള്ള ഒരു ചെറു പുഞ്ചിരി, അത്രയെങ്കിലും ചെയ്തൂടെ ഞങ്ങള്‍ പ്രവാസികളുടെയടുത്ത്. പകരം നിങ്ങള്‍ ഞങ്ങളെ പുച്ഛത്തോടെയല്ലാതെ നോക്കിയിട്ടുണ്ടോ.

ഓരോ പ്രവാസിയേയും ഒരു തീവ്രവാദിയുടെ ഭാവത്തോടെയല്ലാതെ നിങ്ങള്‍ പരിഗണിക്കാതിരിക്കുന്നുണ്ടോ, മരുഭൂമിയില്‍ കഷ്ടപ്പെട്ട് ഞങ്ങളുണ്ടാക്കിയ പണം കൊടുത്ത് ഞങ്ങള്‍ വാങ്ങുന്ന തുച്ഛമായ സാധനങ്ങള്‍ക്കു പോലും അതിന്റെ വിലയേക്കാള്‍ ഇരട്ടി നിങ്ങള്‍ നികുതിയായി ആവശ്യപ്പെട്ടപ്പോഴും ഞങ്ങള്‍ പ്രവാസികള്‍ പ്രതികരിക്കാതിരിക്കുന്നത് ഞങ്ങള്‍ക്ക് അതിനുള്ള കഴിവില്ലാഞ്ഞിട്ടല്ല, മറിച്ച് ഞങ്ങളിലൂടെ സ്വന്തം നാട് വികസിക്കുന്നെങ്കില്‍ അങ്ങനെയാകട്ടേ എന്ന് വിചാരിച്ചു മാത്രമാണ്.

അന്യ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടില്‍ യാത്രക്കാരോട് അവിടുത്തെ ഉദ്യോഗസ്ഥര്‍ പെരുമാറുന്നത് നിങ്ങളൊന്ന് കണ്ടു പഠിക്കണം. അര്‍ക്ക് ഓരോ യാത്രക്കാരും അവരെ സംബന്ധിച്ചിടത്തോളം അതിഥികളാണ്, പക്ഷേ ഇവിടെ നിങ്ങള്‍ക്ക് ഞങ്ങളെ പുച്ഛമാണ്. പ്രായമായ സ്ത്രീകളോടും കുട്ടികളോട് പോലും നിങ്ങളില്‍ പല ഉദ്യോഗസ്ഥരും മാന്യതയില്ലാതെ തന്നെ വേദനിപ്പിക്കുന്ന വാക്കുകളാണ് പറയുന്നത്. കഷ്ടപ്പെട്ട് ഞങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കായി വാങ്ങി വന്ന സാധനങ്ങള്‍ വെറും ചവര്‍ എറിയുന്ന ലാഘവത്തോടെ നിങ്ങള്‍ വലിച്ചെറിയുന്നത് കാണുമ്പോള്‍ ഞങ്ങള്‍ അനുഭവിക്കുന്ന വേദന നിങ്ങള്‍ക്കും മനസ്സിലാകണമെങ്കില്‍ ഒരിക്കലെങ്കിലും പ്രവാസിയാകണം. സാമിനെ ഞങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ ഞങ്ങള്‍ പ്രവാസികള്‍ ആരെന്ന് നിങ്ങള്‍ അറിയും. ഒരു പ്രശ്‌നം വന്നാല്‍ ഞങ്ങളെല്ലാം ഒരു മനസ്സായി തന്നെ നില്‍ക്കും'.

'അനന്തന്‍ പറഞ്ഞു നിര്‍ത്തിയതും കൂട്ടത്തില്‍ അല്പം മാന്യതയുള്ള ഒന്ന് രണ്ട് നല്ല ഉദ്യോഗസ്ഥര്‍ സാമിനോട് മറ്റുള്ളവര്‍ പറഞ്ഞ പരിഹാസ വാക്കുകള്‍ക്ക് ക്ഷമ ചോദിക്കുകയും അയാളുടെ ദുര്‍വിധിയില്‍ ആശ്വസിപ്പിക്കുകയും യാത്രയുടെ പരിശോധനകളെല്ലാം വേഗത്തില്‍ തന്നെ ശരിയാക്കുകയും ചെയ്തു'.

തക്ക സമയത്ത് നിങ്ങള്‍ യാത്രക്കാര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ എനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നേനെ, ഒരുപാട് നന്ദിയുണ്ട് നിങ്ങളോടെനിക്ക്. സാം കൈകൂപ്പി കണ്ണു നീരോടെ ഇത് പറഞ്ഞപ്പോള്‍ അറിയാതെ ഞങ്ങളുടെ മിഴിയും നിറഞ്ഞു. മറ്റുള്ളവരുടെ നൊമ്പരങ്ങള്‍ പ്രവാസിയോളം മനസ്സിലാക്കാന്‍ കഴിയുന്നവര്‍ വിരളമാണ്. വന്ദിച്ചില്ലേലും നിന്ദിക്കരുത്. ഓരോ പ്രവാസികളേയും. നീറുന്ന മനസ്സുകളുടെ ഒരു സംഗമ വേദിയാണ് പ്രവാസിയെ സംബന്ധിച്ചിടത്തോളം ഓരോ എയര്‍പോര്‍ട്ടുകളും. വിയര്‍പ്പ് അന്നമാക്കുന്നവര്‍. അതാണ് ഓരോ പ്രവാസികളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീകാര്യത്തെ എ1 ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 50ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ  (28 minutes ago)

പേരാവൂരില്‍ 15 കാരി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍  (36 minutes ago)

അമ്മേ, അച്ഛാ, നിങ്ങളുടെ മകള്‍ തോറ്റുപോയി, ക്ഷമിക്കണം;അധ്യാപികയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (41 minutes ago)

മുണ്ടക്കൈപുനരധിവാസം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം  (59 minutes ago)

പുതുയുഗത്തിന് തുടക്കമെന്ന് മോഡി: സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും  (1 hour ago)

വിവാഹ ചടങ്ങിനിടെ വധുവിന് വയറുവേദന|: ആശുപത്രിയില്‍ എത്തിച്ച വധു പെണ്‍കുഞ്ഞിന് ജന്മം നല്‍കി  (1 hour ago)

ദേശീയപാത ഉപരോധത്തില്‍ ഷാഫി പറമ്പിലിന് ശിക്ഷ വിധിച്ച് കോടതി  (1 hour ago)

പാറമടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി  (2 hours ago)

ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാറെ വെറുതെ വിട്ടു  (2 hours ago)

ചെന്നൈ വിമാനത്താവളത്തില്‍ തീപിടിത്തം  (2 hours ago)

കറുകച്ചാലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്  (3 hours ago)

പ്രവാസിയുടെ ബാഗ് മോഷ്ടിച്ച കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി  (3 hours ago)

യു‌എസ്‌ടിയും, മുത്തൂറ്റ് ഫിൻകോർപ്പും മറ്റു ഗ്രൂപ്പ് കമ്പനികളും 500 കോടി രൂപ മൂല്യമുള്ള ആറു വർഷ കരാർ ഒപ്പുവച്ചു  (3 hours ago)

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി  (3 hours ago)

ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു;  (3 hours ago)

Malayali Vartha Recommends