Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു


മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണു... യാത്രക്കാരിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറും...


ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും...കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക


ക്ഷേമപെൻഷൻ വർദ്ധിക്കുമോ ? രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ... 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും, നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക


ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ

പ്രവാസിയായ ഭർത്താവിൽ നിന്നും സമ്പാദ്യം തട്ടിയെടുത്തു; മാനന്തവാടിയില്‍ ബ്യൂട്ടിപാര്‍ലര്‍, കറക്കം കാറിൽ, ഭക്ഷണം നക്ഷത്ര ഹോട്ടലില്‍ നിന്നും: ബിനിയുടേത് ധൂര്‍ത്ത് നിറഞ്ഞ ജീവിതം

01 AUGUST 2017 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

ദേവന് നിവേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയ സംഭവം... ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയക്ക് ഇന്ന് തുടക്കമാകും  

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് ആരംഭിക്കും....

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും...കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും...

ക്ഷേമപെൻഷൻ വർദ്ധിക്കുമോ ? രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ... 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും, നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക

ആറ്റിങ്ങൽ സ്വദേശി സുലിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റുചെയ്ത ബിനി മധുവിന് വിനയായത് ധൂർത്ത് നിറഞ്ഞ ജീവിതം. ധാരാളിത്തം കൊണ്ട് കടത്തിലകപ്പെട്ട ബിനി ബാധ്യത തീർക്കാനായി യുവാവിനെ സ്നേഹം നടിച്ച് ഒപ്പം കൂട്ടിയെന്നാണ് പോലീസിന്റെ നിഗമനം. ബിനി നാനാല്പത് ലക്ഷത്തോളം രൂപ അപഹരിച്ചതായാണ് നിഗമനം. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ബിനി.

സുലിലിനെ 2016 സെപ്റ്റംബർ 26ന് ആണ് ഊർപ്പള്ളിയിൽ കമ്പനി പുഴയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടു വിറ്റവകയിൽ സുലിലിന്റെ കൈവശമുണ്ടായിരുന്ന പണം ബിനി മധു കൈക്കലാക്കുകയും ഇതു തിരികെ ചോദിച്ചപ്പോൾ സുലിലിനെ കൊല്ലാൻ ക്വട്ടേഷൻ നൽകുകയുമാണുണ്ടായതെന്നു പൊലീസ് പറയുന്നു. ബിനി മധുവിന്റെ കാമുകനായിരുന്നു സുലിൽ.

വീട് സി.ആർ. പ്രശാന്ത്(ജയൻ-36), ഊർപ്പള്ളി പൊയിൽ കോളനിയിലെ കാവലൻ(52) എന്നിവരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. യുവാവിനെ പുഴയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് കാര്യമായ അന്വേഷണത്തിനു മുതിർന്നിരുന്നില്ല. നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു രംഗത്തെത്തിയതോടെയാണ് അന്വേഷണം ഊർജിതമായത്.

സഹോദരനെന്ന വ്യാജേനെ സുലീലിനെ കൂടെ താമസിപ്പിച്ചുപോന്നിരുന്ന ബിനി കൊല്ലപ്പെട്ട സുലിലിൽനിന്നും ലക്ഷങ്ങൾ കൈവശപ്പെടുത്തുക യായിരുന്നു. പിന്നീട് ആ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് കൊലാപതകം ആസൂത്രണം ചെയ്യുന്നതിലേക്ക് നയിച്ചതെന്നുമാണ് സൂചനകൾ.

ധൂർത്ത് നിറഞ്ഞ ജീവിതമായിരുന്നു ബിനി മധുവിന്റേത്. വർഷങ്ങളായി വിദേശത്ത് ജോലി ചെയ്ത ഭർത്താവിന്റെ തുക ഉപയോഗിച്ചാണ് കൊയിലേരി ഊർപ്പള്ളിയിൽ പത്തുസെന്റ് സ്ഥലത്ത് ബിനി വീട് നിർമ്മിച്ചത്. വീടുപണിയുടെ സമയത്ത് സ്വദേശമായ തിരുവനന്തപുരത്ത് കുടുംബ വീട്ടിലെ കല്യാണത്തിന് പോയപ്പോഴാണ് സുലിലിനെ പരിചയപ്പെടുന്നത്.

സുലിലുമായി സൗഹൃദം ആരംഭിച്ച ബിനി പിന്നീട് ഒപ്പംകൂട്ടുകയായിരുന്നു. അയൽവാസികളെ സഹോദരനാണ് എന്ന് വിശ്വസിപ്പിച്ചു. കുടുംബ സ്വത്ത് ഭാഗം വെച്ചപ്പോൾ കിട്ടിയ വലിയ തുക സുലിലിന്റെ പക്കലുണ്ടായിരുന്നു. വീടുപണിയുടെ പേരുപറഞ്ഞ് പല തവണയായി സുലിലിന്റെ കൈയിൽനിന്ന് ബിനി പണം വാങ്ങിയതായാണ് സൂചന. ഇതിന്റെ രേഖകൾ പൊലീസ് പരിശോധിച്ചുവരികയാണ്.

ആഡംബര ജീവിതം നയിക്കുന്ന ബിനി കാറിൽ കറങ്ങി നടക്കുന്നത് മാനന്തവാടിക്കാർക്ക് പതിവ് കാഴ്ചയായിരുന്നു. എല്ലാ ദിവസങ്ങളിലും രാവിലെ മുതൽ ഹെൽത്ത് ക്ലബ്ബിലെ പരിശീലനത്തിനും തുടർന്ന് ഉച്ചകഴിഞ്ഞ് യോഗ പരിശീലനത്തിനും ഇവർ സമയം കണ്ടെത്തിയിരുന്നു. മിക്ക സമയവും ഭക്ഷണം ഹോട്ടലിൽ നിന്നാണ്. വീട്ടിൽ ഉള്ള സമയങ്ങളിൽ ഭക്ഷണം മാനന്തവാടിയിലെ ഹോട്ടലിൽനിന്ന് ഓട്ടോ ഡ്രൈവർമാരെക്കൊണ്ട് വാങ്ങിക്കുകയാണ് പതിവ്. ഇതൊക്കെയാണ് കടബാധ്യതയുണ്ടാക്കിയത്. ഇതിനിടയിൽ വിദേശത്ത് നിന്ന് നാട്ടിൽ എത്തിയ ഭർത്താവിനെ ബിനി ഇറക്കിവിട്ടതായി അയൽവാസികൾ പറയുന്നു.

മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്താണ് ബിനിയുടെ ഭർത്താവ് കഴിയുന്നത്. സുലിലിന്റെ കൈവശമുണ്ടായിരുന്ന പണമൊക്കെ തീർന്നതോടെ ഇയാളെ ഒഴിവാക്കുകയായിരുന്നു ബിനിയുടെ ലക്ഷ്യം. അമ്മയ്ക്കു സുഖമില്ലന്ന് പറഞ്ഞ് ബിനി നാട്ടിൽ പോകുകയും ഈ സമയം അറസ്റ്റിലായ മറ്റു മൂന്നുപേരും കൃത്യം നടത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. സുലിലിന്റെ കൈവശമുണ്ടായിരുന്ന 40 ലക്ഷത്തോളം രൂപ ഭർതൃമതി കൂടിയായ യുവതി തട്ടിയെടുത്തതായി സുലിലിന്റെ സഹോദരൻ സംഭവ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ സുലീലിന്റെയും യുവതിയുടേയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ യുവതി പല തവണകളായി അക്കൗണ്ട് മുഖേനെയല്ലാതെ പണം കൈപ്പറ്റിയതായി സൂചനകളുണ്ടായിരുന്നു. തുടരന്വേഷണത്തിൽ ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ മരണ ദിവസം വൈകുന്നേരത്തോടെ യുവതി തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നും ഫോട്ടോകൾ നീക്കം ചെയ്തതും സംശയം ജനിപ്പിച്ചിരുന്നു.

പ്രദേശവാസികൾ ഒന്നടങ്കം യുവതിക്കെതിരെ ആരോപണവുമായി ഇപ്പോഴും രംഗത്തുണ്ട്. കേസ്സുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അമ്മു പൊലീസിന് നൽകിയ മൊഴിയനുസരിച്ച് ബിനി നൽകിയ ക്വട്ടേഷനാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്. സുലിലിന് പണം നൽകുന്നതിൽ നിന്നും രക്ഷപ്പെടണമെങ്കിൽ സുലിലിനെ ഇല്ലായമ ചെയ്യണമെന്ന് നിശ്ചയിച്ചുറപ്പിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ക്വട്ടേഷനാണ് സംഭവമെന്ന് പൊലീസിന് ആദ്യമെ സൂചനകളുണ്ടായിരുന്നു.

വ്യക്തമായ തെളിവുകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. അറസ്റ്റിലായ യുവതിയുടെ ഭർത്താവ് ഇവർക്കെതിരെ മാനന്തവാടി സി ഐയ്ക്ക് പരാതി നൽകിയിട്ടുണ്ട്. താൻ മുപ്പത് വർഷമായി ഗൾഫിൽ ജോലി ചെയ്ത സമ്പാദ്യം മുഴുവൻ തട്ടിയെടുത്തുവെന്നും തന്നെ പിന്നീട് ഒഴിവാക്കിയെന്നും പരാതിയിൽ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്ത് വൈത്തിരി സബ്ബ്ജയിലിലേക്ക് അയച്ചു.

മാനന്തവാടി ടൗണിൽ ബ്യൂട്ടിപാർലർ നടത്തിയിരുന്ന ബിനി 2006 സെപ്റ്റംബർ 23നാണ് കാമുകനായ സുലിലിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത്. സുലിലിന്റെ മൃതദേഹം മൂന്നുദിവസം കഴിഞ്ഞ് യുവതിയുടെ വീടിന് സമീപം കമ്പനി പുഴയിലാണ് കണ്ടെത്തിയത്. ഇവർ ഇതിന് മുമ്പും പലരിൽ നിന്നും പണം കബളിപ്പിച്ചതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയക്ക് ഇന്ന് തുടക്കമാകും    (9 minutes ago)

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു  (20 minutes ago)

ബാരാമതിയിൽ വിമാനം തകർന്നു വീണു...  (51 minutes ago)

ബിസിനസ്സിൽ വൻ പുരോഗതി, ധനലാഭം! ഈ രാശിക്ക് ഇന്ന് സന്തോഷ വാർത്ത!  (1 hour ago)

ഉഡുപ്പിയിൽ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾക്ക് ദാരുണാന്ത്യം  (1 hour ago)

കൂടത്തായി കൊലപാതക കേസ്... പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് ആരംഭിക്കും....  (1 hour ago)

രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുത്ത് നടൻ ഉണ്ണി മുകുന്ദൻ  (1 hour ago)

വിശാഖപട്ടണത്ത് വൈകുന്നേരം ഏഴിനാണ് മത്സരം  (2 hours ago)

ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിലാണ് തന്ത്രി ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്...  (2 hours ago)

  രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ... പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും...  (3 hours ago)

രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും  (3 hours ago)

രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ...  (3 hours ago)

കണ്ണീർക്കാഴ്ചയായി... മലയാളി യുവാവിന് ഒമാനിലെ ഫുജൈറയിൽ ദാരുണാന്ത്യം  (3 hours ago)

കാസർകോട് സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (4 hours ago)

നഗരത്തിലെ സ്‌കൂളുകൾക്ക് അവധി നൽകി...  (4 hours ago)

Malayali Vartha Recommends