നഷ്ടത്തിലാണെങ്കില്‍ കെ എസ് ആര്‍ ടി സി അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസി ലാഭകരമായി നടത്താന്‍ കഴിയുന്നില്ലെങ്കില്‍ അടച്ചുപൂട്ടിക്കൂടെയെന്ന് ഹൈക്കോടതി. അല്ലാത്ത പക്ഷം മികച്ച മാനേജ്‌മെന്റിനെ ഏല്‍പ്പിക്കണം. ബസ് ചാര്‍ജ് വര്‍ദ്ധനയിലെ അപാകത പരിഹരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ബസ് ചാര്‍ജ് വര്‍ധനയിലെ അപാകത പരിഹരിക്കാനായി രണ്ടുമാസത്തെ സമയം കോടതി അനുവദിച്ചു.
മിനിമം ചാര്‍ജ് 7 രൂപയാക്കിയത് അനാവശ്യവും അന്യായവുമാണെന്ന് ചൂണ്ടിക്കാട്ടി അഡ്വേക്കേറ്റ് ബേസില്‍ അട്ടിപ്പേറ്റ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. സുരേന്ദ്രന്‍റെ പരാര്‍ശം. കെഎസ്ആര്‍ടിസി നഷ്ടത്തിലായത് കൊണ്ടാണ് ബസ്ചാര്‍ജ് വര്‍ദ്ധിപ്പിച്ചതെന്നായിരുന്നു സര്‍ക്കാറിന്റെ വാദം. എന്നാല്‍ കെഎസ്ആര്‍ടിസി നഷ്ടത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും നഷ്ടത്തിലാണെങ്കില്‍ മികച്ച മാനേജ്‌മെന്റിനെ ഏല്‍പ്പിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha