ഓപ്പറേഷന്‍ കുബേര; ഭേദഗതികളോടെ കാപ്പനിയമം പ്രയോഗിക്കുമെന്ന് ചെന്നിത്തല

ഓപ്പറേഷന്‍ കുബേരയുടെ അടുത്ത ഘട്ടത്തില്‍ ഭേദഗതികളോടെ കാപ്പനിയമം പ്രയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മണിചെയിന്‍ അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഓപ്പറേഷന്‍ കുബേരയുടെ പരിധിയില്‍ കൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ഓപ്പറേഷന്‍ കുബേര അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഗുണ്ടാനിയമം ഭേദഗതി ചെയ്യുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുകയാണ്. കരുതല്‍ തടങ്കല്‍ ആറു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി ഉയര്‍ത്തും. വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും ക്രിമിനല്‍ കുറ്റം തടയുന്നതിനുള്ള നിയമത്തിലും ഭേദഗതി വരുത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു
അതേസമയം ഓപ്പറേഷന്‍ കുബേര റൈഡില്‍ പാലക്കാട് കുഴല്‍മന്ദം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ചാമിക്കുട്ടി അറസ്റ്റിലായി. റൈഡില്‍ ആദ്യമായാണ് ഒരു അധ്യാപകന്‍ അറസ്റ്റിലാകുന്നത്. 13 വര്‍ഷമായി ഈ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ആണ് ഇയാള്‍. ഇന്നലെ വൈകുന്നേരമാണ് പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളു കൈയ്യില്‍ നിന്നും ആവശ്യമായി രേഖകള്‍, ആര്‍സി ബുക്കുകള്‍, വാഹനങ്ങള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. പലിശയിടപാടുകള്‍ക്ക് ഇയാളുടെ ബന്ധുക്കളാണ് ബിനാമികളായി നില്‍ക്കുന്നത്. ഇന്നലെ ഇയാളെ പോലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് വീട്ടില്‍ റൈഡ് നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha