ഉണ്ണിത്താന് മുണ്ട് പോയതു മിച്ചം... ആ മുണ്ടുരിയല്‍ കേസില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കുറ്റക്കാരല്ല, 30 പേരേയും കോടതി വെറുതേ വിട്ടു

10 വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള്‍ ലൈവായി കണ്ട മുണ്ടുരിയല്‍ സംഭവം ഓര്‍മ്മയുണ്ടല്ലോ. കോണ്‍ഗ്രസിന് ഏറെ നാണക്കേടുണ്ടാക്കിയ ആ മുണ്ടുരിയല്‍ കേസില്‍ പ്രതികളായ 30 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കോടതി വെറുതേ വിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെറുതേ വിട്ടത്.
2004 ജൂണ്‍ ആറിനാണ് രസകരമായ ആ സംഭവമുണ്ടായത്. തിരുവനന്തപുരം പിഎംജി ജംഗ്‌ഷനിലെ പ്രിയദര്‍ശിനി പ്ലാനറ്റേറിയത്തിന് മുമ്പിലാണ് രാജ് മോഹന്‍ ഉണ്ണിത്താന്റേയും ശരത്‌ചന്ദ്ര പ്രസാദിന്റേയും മുണ്ടുരിഞ്ഞത്. കരുണാകര വിഭാഗത്തിലെ കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരെ തേജോവധം ചെയ്‌തതിലുള്ള പക തീര്‍ക്കുകയായിരുന്നു ചില യൂത്ത് കോണ്‍ഗ്രസുകാര്‍ . മുളീധരനെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനായി ചരടു വലിച്ച ഉണ്ണിത്താനേയും ശരത് ചന്ദ്ര പ്രസാദിനേയും കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തിരുന്നു.
സസ്‌പെന്‍ഡിലായ നേതാക്കള്‍ കെപിസിസി എക്‌സിക്യുട്ടീവ് യോഗത്തിലെത്തിയതോടെയാണ് പ്രശ്‌നമാരംഭിച്ചത്. യോഗത്തിന് നീല മാരുതി വാനിലെത്തിയ ഇരുവരേയും ഇറങ്ങാന്‍ ഐ വിഭാഗം യൂത്ത് കോണ്‍ഗ്രസുകാര്‍ അനുവദിച്ചില്ല. 50 ഓളം പ്രവര്‍ത്തകര്‍ വണ്ടി തടഞ്ഞു നിര്‍ത്തുകയും ഇരുവരേയും അക്രമിക്കുകയും ചെയ്‌തു. തുടര്‍ന്ന് ഉണ്ണിത്താന്റേയും ശരചന്ദ്ര പ്രസാദിന്റേയും മുണ്ടുകള്‍ വലിച്ചു കീറി. നാണം മറയ്‌ക്കാനായി പാടു പെട്ട ഇരു നേതാക്കളും വാനില്‍ തന്നെ ഇരുന്നു. ഇതെല്ലാം ലൈവായി ചാനലുകളിലൂടെ നാട്ടുകാരും കണ്ടു.
ഇതിനിടെ അക്രമികളെ തടയാനെത്തിയ കെപിസിസി ആക്‌ടിംഗ് പ്രസിഡന്റ് പിപി തങ്കച്ചനും മര്‍ദ്ദനമേറ്റു. അക്രമികള്‍ കല്ലുകൊണ്ടും കമ്പു കൊണ്ടും വണ്ടി അടിച്ചു തകര്‍ത്തു. സംഘര്‍ഷം അവസാനിച്ച ശേഷമാണ് ഇരുവരേയും ആശുപത്രിയിലാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha