മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്വന്തം ഡോക്‌ടര്‍ക്ക് ആരോഗ്യ സര്‍വകലാശാലയില്‍ വെസ് ചാന്‍സലര്‍ പദവി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സ്വന്തം ഡോക്‌ടര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം തലവന്‍ ഡോ. ഡാലസിനെ ആരോഗ്യ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി നിയമിക്കാനുള്ള നീക്കം സജീവമായി. മുഖ്യമന്ത്രി തന്നെയാണ് അദ്ദേഹത്തെ നിയമിക്കാന്‍ ആരോഗ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയത്. മുഖ്യമന്ത്രിക്ക് പുറമേ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളുടേയും സ്വന്തം ഡോക്‌ടറാണ് ഡാലസ്. ജൂണ്‍ പകുതിയില്‍ ആരോഗ്യ സര്‍വകലാശാലയിലെ ഇപ്പോഴത്തെ വിസി ഡോ. മോഹന്‍ദാസ് വിരമിക്കും.
അതേസമയം ബാര്‍ വിഷയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരിന് വിപരീതമായി തീരുമാനമെടുത്ത കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ വിസി സ്ഥാന മോഹികള്‍ക്കെതിരെ രംഗത്തെത്തി. അക്കാദമിക്ക് മികവുള്ളവരെ മാത്രം വിസി ആക്കിയാല്‍ മതിയെന്നാണ് സുധീരന്റെ നിലപാട്. സുധീരന്‍ നിലപാട് കര്‍ശനമാക്കിയാല്‍ 'സ്വന്തം വൈദ്യനും' വൈസ് ചാന്‍സലര്‍ കിട്ടില്ല.
എംജി സര്‍വകലാശാലയില്‍ ഇതുപോലൊരു സ്വന്തക്കാരന്‍ വൈസ് ചാന്‍സലറായ പുകില്‍ അവസാനിച്ചിട്ട് അധിക നാളുകളായില്ല. ഡോ. എം.കെ.സി. നായര്‍ , ഡോ. രാംദാസ്, പിഷാരടി, ഡോ. പി. ചന്ദ്ര മോഹന്‍ , ഡോ. രാമ നാരായണന്‍ എന്നിവരാണ് ഡാലസിനൊപ്പം വിസി തസ്‌തികയ്‌ക്ക് വേണ്ടി ഇടിക്കുന്നത്. ഇപ്പോഴത്തെ വിസി ഡോ. മോഹന്‍ദാസ് ശ്രീ ചിത്രാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്‌ടറായിരുന്നു. അര്‍ഹമായ അക്കാദമിക് പരിചയമുള്ള ഡോ. മോഹന്‍ദാസിനു പോലും ആരോഗ്യ ആരോഗ്യ സര്‍വകലാശാലയെ നന്നായി നയിക്കാന്‍ കഴിഞ്ഞില്ല. ബാലാരിഷ്‌ടതയില്‍ നിന്നും സര്‍വകലാശാലയ്‌ക്ക് കരകയറാനും ഇതുവരെ കഴിഞ്ഞിട്ടില്ല.
മതിയായ അക്കാദമിക് യോഗ്യതയില്ലാത്ത ഒരാളെ വിസിയായി നിയമിക്കുകയാണെങ്കില്‍ സര്‍വകലാശാലയുടെ ആയുസ് വീണ്ടും പ്രതിസന്ധിയിലാകും.
ഡാലസിനെ പിന്തിരിപ്പിക്കാനുള്ള നീക്കം സജീവമാകുമ്പോഴും അദ്ദേഹത്തിനെതിരെ ഒരു സംഘം സജീവമായിട്ടുണ്ട്.അക്കാഡമിക് യോഗ്യതയും പത്തു വര്‍ഷം അധ്യാപന പരുചയവുമില്ലാത്തവരെ നിയമിക്കരുതെന്നാണ് കേരള ഗവര്‍മെന്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്റെ നിലപാട്. പത്തു വര്‍ഷം അധ്യാപന പരിചയം നിര്‍ബന്ധമാണ്. ഇത് സാലസിനില്ലെന്നാണ് ആരോപണം. ആര്‍സിസി ഡയറക്‌ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘമായിരിക്കും വൈസ് ചാന്‍സലറെ കണ്ടെത്തുക. എന്നാല്‍ സെര്‍ച്ച് കമ്മിറ്റിയുടെ കണ്ടെത്തല്‍ പാഴാകാനാണ് സാധ്യത. കാരണം സര്‍ക്കാരിന് ഇഷ്‌ടമുള്ളവരെ വിസി ആയി നിയമിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha