ഉറക്കം നഷ്‌ടപ്പെട്ട ഭാഗ്യവാനായ ആ നേതാവാര്? തന്റെ മകളുടെ അച്ഛന്‍ ഒരു യുവ രാഷ്‌ട്രീയ നേതാവെന്ന് സരിത

ഒരേസമയം ഭാഗ്യവാനും അതേസമയം നിര്‍ഭാഗ്യവാനുമായ ആ നേതാവിന്റെ ഉറക്കം കെടുത്തി സരിത എസ് നായര്‍ വിളിച്ചു പറയുന്നു... തന്റെ രണ്ടാമത്തെ കുട്ടിയുയുടെ പിതാവ് ഒരു യുവ നേതാവാണ്. മംഗളം വാരികയ്‌ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സരിത തന്റെ മകളുടെ പിതാവിനെ പറ്റി പറയുന്നത്. മംഗളം വാരികയില്‍ പ്രസിദ്ധീകരിക്കുന്ന 'പറയാന്‍ പലതും ബാക്കി' എന്ന പരമ്പരയിലാണ് സരിത ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
സാധാരണ കുടുംബത്തില്‍ ജനിച്ച, മികച്ച വിദ്യാഭ്യാസം നേടിയ സ്‌ത്രീ എങ്ങനെ സാമ്പത്തിക തട്ടിപ്പുകളുടെയും രാഷ്‌ട്രീയ ഉപജാപങ്ങളുടേയും ഭാഗമായി എന്ന ചോദ്യത്തിനുളള ഉത്തരമാണ് മംഗളത്തിലൂടെ സരിത നല്‍കുന്നത്. ചിലരുടെ രാഷ്‌ട്രീയ തിരക്കഥയിലെ കഥാപാത്രം മാത്രമായിരുന്നു താനെന്നു സരിത പറയുന്നു.
ആദ്യ വിവാഹ ബന്ധം തകര്‍ന്നകാലം മുതല്‍ തനിക്ക് ഒരു യുവ രാഷ്‌ട്രീയ നേതാവുമായി അടുപ്പമുണ്ടായിരുന്നുവെന്നും ജീവിതം കൈവിട്ടുപോകുമെന്നു തോന്നിയ പല അവസരത്തിലും അദ്ദേഹമായിരുന്നു ആശ്വാസമായതെന്നും സരിത വെളിപ്പടുത്തുന്നു.
തന്റെ രണ്ടാമത്തെ കുട്ടിയുടെ പിതാവായ അദ്ദേഹം ഇപ്പോഴും കുട്ടികളുടെ കാര്യത്തില്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും സരിത പറയുന്നു. ‘അക്കാലത്ത് എനിക്ക് പ്രമുഖനായ ഒരു യുവ രാഷ്‌ട്രീയ നേതാവുമായി അടുപ്പമുണ്ടായിരുന്നു. ആദ്യ വിവാഹ ബന്ധം തകര്‍ന്നകാലത്തായിരുന്നു ആ ബന്ധത്തിന്റെ തുടക്കം. ജീവിതം കൈവിട്ടുപോകുമെന്നു തോന്നിയ പല അവസരത്തിലും എനിക്ക് അദ്ദേഹമായിരുന്നു ആശ്വാസമായത്.തിരുവനന്തപുരത്ത് വന്നതിനുശേഷം രാഷ്‌ട്രീയ നേതാവുമായുള്ള എന്റെ ബന്ധം കൂടുതല്‍ വളര്‍ന്നു വളര്‍ന്നു, അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗര്‍ഭംധരിക്കുന്നതില്‍ എത്തി നിന്നു.എന്റെ രണ്ടാമത്തെ കുഞ്ഞിന്റെ അച്‌ഛന്‍ ആ യുവനേതാവാണ്.’
എന്തായാലും അബ്‌ദുള്ളക്കുട്ടിയെ ഒരു വഴിക്കായ സ്ഥിതിക്ക് പല നേതാക്കള്‍ക്കും ഇപ്പോള്‍ തന്നെ ഉറക്കം നഷ്‌ടപ്പെട്ടു കഴിഞ്ഞു. നാക്കൊന്നു പിഴച്ച് തന്റെ പേരെങ്ങാനും പറഞ്ഞാല്‍ ...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha