മോഡിയെ കാണാനെത്തിയതിന് ഇരുട്ടടി... മോഡിയെ കാണാന്‍ വന്നതു കൊണ്ട് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉമ്മന്‍ചാണ്ടിയെ കണ്ടില്ല

നരേന്ദ്രമോഡി പല പ്രാവശ്യം കേരളത്തിലേക്ക് വന്നപ്പോഴും അദ്ദേഹത്തെ അകറ്റി നിര്‍ത്തിയ നേതാക്കള്‍ ഇപ്പോള്‍ മോഡിയെ കാണാനുള്ള ക്യൂവിലാണ്. ആ ക്യൂവില്‍ ആദ്യമേ ഇടം പിടിച്ച കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മോഡിയെ കണ്ടെങ്കിലും വെട്ടിലായി. ഉമ്മന്‍ചാണ്ടിക്ക് ഇരുട്ടടിയായത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമാണ്.
മോഡിയെ കാണുന്നതിന് മുമ്പ് സോണിയയേയും രാഹുലിനേയും കണ്ട് കേരളത്തിലെ പ്രശ്‌നങ്ങള്‍ ധരിപ്പിക്കാനായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ശ്രമം. എന്നാല്‍ തിടുക്കത്തില്‍ എതിരാളിയെ കാണാന്‍ വന്നതാണ് സോണിയയ്‌ക്കും മകനും ഇഷ്‌ടപ്പെടാത്തത്. മാത്രമല്ല ജോക്കറെന്നു വിളിച്ച സംസ്ഥാനത്തിലെ ആളുമാണ്.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മിസോറാം മുഖ്യമന്ത്രി എത്തിയത് നേതാക്കളെ ചൊടിപ്പിച്ചു.
മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയില്ലെന്ന ഖേദത്തോടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മോഡിയെ ഉടന്‍ കാണാന്‍ അനുമതി തേടിയത്. അങ്ങനെയാണ് മോഡിയെ കാണാന്‍ ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലെത്തിയത്. മോഡിയെ കണ്ട ആദ്യ കോണ്‍ഗ്രസ് മുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടിയാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിന് വന്‍ തിരിച്ചടി ഉണ്ടാവുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയെ പറത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയിലൊട്ടാകെ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോഴും ഉമ്മന്‍ചാണ്ടി മാത്രം മിന്നുന്ന വിജയമായി നിന്നു. പുറത്താക്കുമെന്നു പറഞ്ഞവര്‍ പുറത്തായി. സംസ്ഥാനത്തിലെ വിജയത്തെ സോണിയയും രാഹുലും അഭിനന്ദിക്കുമെന്നാണ് ഉമ്മന്‍ ചാണ്ടി കരുതിയത്. എന്നാല്‍ മോഡിയെ കാണാന്‍ വന്നവന്‍ ആ വഴിക്ക് പൊയ്‌ക്കോ എന്ന മനോഭാവമായിരുന്നു സോണിയയ്‌ക്കും രാഹുലിനും.
അതേസമയം ഉമ്മന്‍ ചാണ്ടി മോഡിയെ കണ്ട് ചര്‍ച്ച നടത്തി. പശ്ചിമഘട്ട സംരക്ഷണത്തില്‍ കേരളത്തിന്റെ ആശങ്ക പരിഹരിക്കണമെന്ന് മുഖ്യമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. കേരളത്തിന്റെ പ്രധാന വികസന ആവശ്യങ്ങള്‍, റെയില്‍വേ സോണ്‍, ഐഐടി, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്നീ കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉന്നയിച്ചതായാണ് സൂചന. അതേസമയം മുഖ്യമന്ത്രിയുമായി നടന്നത് സൗഹൃദകൂടിക്കാഴ്ച മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha